BMC News Desk

ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാ൦ ബോധവൽക്കരണ പരിപാടി ഇന്ന് (11 -02 -2023 ) നടക്കും

എൽഎംആർഎയുടെയും ഐസിആർഎഫിന്റെയും സഹകരണത്തോടെ ഇന്ത്യൻ എംബസി 2023 ഫെബ്രുവരി 11 ശനിയാഴ്ച ഇന്ത്യൻ എംബസി പരിസരത്ത് വൈകുന്നേരം 6.30 മുതൽ 7.30 വരെ ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.തൊഴിലാളികമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾ നടത്താനും അവസരം ഉപയോഗപ്പെടുത്താം.”ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിനെ” കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. പരിപാടിയിൽ എൽഎംആർഎ ഉദ്യോഗസ്ഥരുമായി ചർച്ച സദസ്സും ഉണ്ടായിരിക്കും, അതിൽ വിവിധ സംഘടനാ പ്രതിനിധികളും,അംഗങ്ങളും ഉന്നയിക്കുന്ന തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എൽഎംആർഎ […]
Read More

ഐ വൈ സി സി ഗുദൈബിയ – ഹൂറാ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഗുദൈബിയ – ഹൂറാ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് പ്രമിജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് അനസ് […]
Read More

സിറിയയിൽ ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്

ഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ് പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന സിറിയയുടെ അവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി എല്ലാ സഹായവും സ്വീകരിക്കും. സിറിയയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. സിറിയൻ സർക്കാരിന് കഴിയുന്ന സഹായമെല്ലാം ദുരിധബാധിതർക്കായി ചെയ്യുന്നു.വിമത വിഭാഗത്തിന്റെ […]
Read More

ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം വിദ്യഭ്യാസ സഹായധനം കൈമാറി

മഞ്ചേശ്വരം: ബഹ്‌റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായം രണ്ടാം ഗഡു മുക്കാൽ ലക്ഷം രൂപയോളം ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം […]
Read More

ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ്‌ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി ഉദ്‌ഘാടനം ചെയ്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ സച്ചിൻ സാമുവൽ, അജേഷ് കോശി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സോമൻ ബേബിക്കും, ബിഡികെ […]
Read More

കൗ ഹഗ് ഡേ പിൻവലിച്ച് കേന്ദ്രം.

പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സർക്കുലർ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗക്ഷേമ ബോര്ഡന്റെയാണ് തീരുമാനം. 2023 ഫെബ്രുവരി 14-ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലറാണ് ഇന്ന് പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം സർക്കുലർ പിൻവലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ജനുവരി ആറിനാണ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്ത് […]
Read More

ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഇൻവെസറ്റ്മെന്റ് എക്സിബിഷൻ 2023 ന് തുടക്കമായി : പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു

സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാനും ആർഇഎഫ്എ യുടെ ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ ബഹ്‌റൈൻ റിയൽ എസ്റ്റേറ്റ് നിക്ഷേപ പ്രദർശനം 2023 ഉത്ഘാടനം ചെയ്തു.ഫെബ്രുവരി 11 വരെ ബഹ്‌റൈൻ സിറ്റി സെന്റർ മാളിൽ നടക്കുന്ന പ്രദർശനത്തിൽ ബഹ്‌റൈനിലെ പ്രമുഖ പ്രോപ്പർട്ടി ഡെവലപ്‌മെന്റ് കമ്പനികൾ പങ്കെടുക്കുന്നു.ബഹ്റൈൻ രാജാവ് ഹിസ് […]
Read More

അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ; മന്ത്രി ആന്റണി രാജു

സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ കഴിയുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതോടെ അപകടങ്ങൾ കുറയുമെന്നാണ് കണക്ക് കൂട്ടൽ എന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ ട്രയൽ റൺ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൈവറ്റ് ബസുകളുടെ ഉൾപ്പടെ അമിത വേ​ഗം കാരണം […]
Read More

കേരളത്തിൽ ജനങ്ങൾ അധിക നികുതി അടയ്ക്കേണ്ട, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ. സുധാകരൻ

അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുകയാണ്. ഇതിനെതിരെ നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കും.അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമങ്ങൾ നിശബ്ദരാണെന്നും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോടും പുച്ഛമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മാധ്യമ വാർത്തകൾ കണ്ട് സമരത്തിനിറങ്ങുന്ന പാർട്ടിയല്ല കോൺഗ്രസ്. ഏറ്റവും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാൻ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയ പുനരധിവാസത്തിന് ലക്ഷങ്ങൾ ചെലവിട്ട് നിയമനങ്ങൾ നടത്തുകയാണ്. […]
Read More

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്.മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്.500 കിലോ വരെയുള്ള ഉപഗ്രഹങ്ങളെ ദൗത്യത്തിന്റെ ഭാഗമായി അയയ്ക്കാന്‍ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്. ദൗത്യം വാണിജ്യവിക്ഷേപണ രംഗത്തെ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7ന് നടന്ന […]
Read More