BMC News Desk

ബഹ്റൈനിലെ ചരിത്ര പ്രദേശങ്ങൾ ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികളുമായി ബഹ്റൈൻ സർക്കാർ

ബഹ്‌റൈനിലെ പഴയ തലസ്ഥാനമായ റാസ് റുമാൻ മുതൽ നൈം വരെ വ്യാപിച്ചുകിടക്കുന്ന വാണിജ്യ കെട്ടിടങ്ങളും പാർപ്പിട കേന്ദ്രങ്ങളും ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് ബഹ്റൈൻ. ഈ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് നാലായി തരം തിരിച്ചിട്ടുണ്ട്. വസ്തുവകകളുടെ അവസ്ഥ, ചരിത്രപരമായ മൂല്യം, നിർമ്മാണ സാമഗ്രികൾ എന്നിവ ഇതിലൂടെ മനസിലാക്കാൻ സാധിക്കും. യുനെസ്‌കോ നോമിനേഷന്റെ താത്കാലിക പട്ടികയിൽ ഹവാർ ഐലൻഡ്‌സ്, അവാലി ഓയിൽ സെറ്റിൽമെന്റ് എന്നിവയ്‌ക്കൊപ്പം കഴിഞ്ഞ […]
Read More

ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദേശം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദേശമുണ്ട്.കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളിൽ പറയുന്നു. ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്.
Read More

വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി ;ഇന്ന് രാവിലെയാണ് കടുവയെ പിടികൂടിയത്

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.
Read More

അഭിമാന നേട്ടത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് .തുടർച്ചയായ രണ്ടാം വർഷവും പഞ്ചനക്ഷത്ര പദവി ലഭിച്ചു

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പഞ്ചനക്ഷത്ര പദവി .അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് സംഘടനയായ സ്കൈട്രാക്സാണ് മികച്ച ഗുണനിലവാരത്തിന് ബഹ്റൈന്‍ വിമാനത്താവളത്തിന് ഈ ബഹുമതി നല്‍കിയത്. ഒരു വിമാനത്താവളത്തിന് സ്കൈട്രാക്സ് നല്‍കുന്ന ഉയര്‍ന്ന ഗുണനിലവാര പദവിയാണ് പഞ്ചനക്ഷത്ര പദവി. മികച്ച യാത്രാനുഭവം നല്‍കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലഭിച്ച അംഗീകാരമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്ബനി ചെയര്‍മാന്‍ സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. […]
Read More

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : ബഹ്റൈൻ സെമിഫൈനലിൽ

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബഹ്റൈൻ സെമി ഫൈനലിൽ കടന്നു. ഇറാഖിലെ ബസ്രയിൽ ഇന്നലെ ബഹ്‌റൈനും കുവൈത്തുമായി നടന്ന മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. അടുത്ത തിങ്കളാഴ്ച നടക്കുന്ന സെമിഫൈനലിൽ ഒമാനെയാണ് ബഹ്റൈൻ നേരിടുക. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഖത്തറിനും എതിരായ രണ്ട് വിജയങ്ങളിൽ നിന്ന് 7 പോയിന്റും കുവൈത്തിനെതിരായ സമനിലയിൽ നിന്നും ബഹ്‌റൈൻ ഗ്രൂപ്പിൽ ഒന്നാമതാണ്. നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈൻ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്.
Read More

ഹരിവരാസനം പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു;

എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിന് മാതൃക: മന്ത്രി കെ. രാധാകൃഷ്ണൻ ജാതിക്കും മതത്തിനും ഭാഷയ്ക്കും പ്രദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും ഒന്നായി കാണുന്ന ശബരിമല രാജ്യത്തിനാകെ മാതൃകയായ പുണ്യഭൂമിയാണെന്ന് പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 2023ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്‌കാരം. […]
Read More

ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഒരുമിക്കാൻ ഒരു സ്നേഹ തീരം എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിൽ തങ്ങളുടേതായ പ്രവർത്തനം കാഴ്ചവെച്ചു മുന്നേറുന്ന ഹാർട്ട്‌ ബഹ്‌റൈൻ കൂട്ടായ്മ Al Hilal Hospital ൽ വച്ച് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരായ ലിംനേഷ് അഗസ്റ്റിൻ, ജിൻസി ബാബു വിധികർത്താക്കളായ മത്സരത്തിന് ഹാർട്ട്‌ അംഗവും ചിത്രകാരനുമായ ഹരിദാസ് നേതൃത്വം നൽകി. വിജയികൾക്ക് അടുത്ത ആഴ്ച്ച Baan Saeng Thai Restaurant ൽ വച്ച് നടത്തുന്ന ഗ്രാൻഡ് ഇവന്റ്ൽ സമ്മാനങ്ങൾ […]
Read More

ബി ടി സി ഒ ടൂർണമെന്റിൽ 300 വിക്കറ്റും 2000 റൺസും നേടുന്ന ആദ്യ താരമായി ശ്യാം രാജ്.

ബഹ്‌റൈൻ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻറെ ടൂർണമെൻറ്കളിൽ 300 വിക്കറ്റും 2000 റൺസും എന്ന അപൂർവ ഓൾറൗണ്ടിംഗ് നേട്ടം കൈവരിക്കുന്ന ആദ്യ താരമായി സച്ചിൻ ക്രിക്കറ്റ് ക്ലബ്ബിൻറെ ശ്യാം രാജ്. ഹിദ്ദ് പ്രീമിയർ ലീഗ് – 2023 ടൂർണമെന്റിൽ ബി യു സി സി ക്രിക്കറ്റ് ടീമിനെതിരെ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തപ്പോഴാണ് ശ്യാം രാജ് ഈ നേട്ടം കൈവരിച്ചത്. ശ്യാമിന്റെ മികച്ച പ്രകടനത്തിൽ മത്സരം സച്ചിൻ ക്രിക്കറ്റ് ക്ലബ് എട്ട് വിക്കറ്റിന് വിജയിച്ചു. ബി ടി സി […]
Read More

സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി

മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ “ദി വൺഡേ ചലഞ്ച് ” ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 204500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ് ) രൂപ സമാഹരിക്കാൻ കെ.പി.എഫ് ന് കഴിഞ്ഞു. പ്രസ്തുത തുക ചാരിറ്റിവിംഗ് കൺവീനർ സവിനേഷ് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് കൈമാറി. […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തു നിറഞ്ഞു നിന്ന കൊല്ലം ഓച്ചിറ സ്വദേശി ലാലു എസ് ശ്രീധരന്റെ ആകസ്മിക നിര്യാണത്തില്‍ കെ.പി.എ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. ലാലിൻറെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അനുശോചന സന്ദേശത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ പ്രസിഡെന്‍റ് നിസാര്‍ കൊല്ലവും സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു.
Read More