സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി

  • Home-FINAL
  • Business & Strategy
  • സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി

സിയ ഫാത്തിമ ചികിത്സാ ഫണ്ട്ലേക്ക് കെപിഎഫ് 2 ലക്ഷം രൂപ കൈമാറി


മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ “ദി വൺഡേ ചലഞ്ച് ” ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 204500 (രണ്ട് ലക്ഷത്തിനാലായിരത്തി അഞ്ഞൂറ് ) രൂപ സമാഹരിക്കാൻ കെ.പി.എഫ് ന് കഴിഞ്ഞു. പ്രസ്തുത തുക ചാരിറ്റിവിംഗ് കൺവീനർ സവിനേഷ് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർക്ക് കൈമാറി. ചടങ്ങിൽ രക്ഷാധികാരികളായ യു.കെ ബാലൻ, കെ.ടി സലീം, ജനറൽ കോഡിനേറ്റർ ജയേഷ് വി.കെ, വനിതാ വിഭാഗം കൺവീനർ രമ സന്തോഷ്, വൈസ് പ്രസിഡണ്ട് ശശി അക്കരാൽ ,ചാരിറ്റിവിംഗ് അസിസ്റ്റന്റ്‌ കൺവീനർ അരുൺ പ്രകാശ് ,മിഥുൻ നാദാപുരം, അനിൽകുമാർ, മെമ്പർഷിപ് സെക്രട്ടറി സുജീഷ്, സാമൂഹ്യ പ്രവർത്തകനായ വിജയൻ കരുമല മറ്റ് കെ.പി എഫ് എക്സിക്യുട്ടീവ് മെമ്പർമാർ എന്നിവരും പങ്കെടുത്തു.

കെ.പി. എഫ് ബഹ്‌റൈൻ സമാഹരിച്ച 204500 രൂപ സിയ ഫാത്തിമ മോളുടെ നാട്ടിലെ ചികിത്സ കമ്മിറ്റിക്ക് കൈമാറിയതായും ഈ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ വർക്കും നന്ദി രേഖപ്പെടുത്തുന്നതായും കെ .പി എഫ് ഭാരവാഹികൾ അറിയിച്ചു.

Leave A Comment