ബി ടി സി ഒ ടൂർണമെന്റിൽ 300 വിക്കറ്റും 2000 റൺസും നേടുന്ന ആദ്യ താരമായി ശ്യാം രാജ്.

  • Home-FINAL
  • Business & Strategy
  • ബി ടി സി ഒ ടൂർണമെന്റിൽ 300 വിക്കറ്റും 2000 റൺസും നേടുന്ന ആദ്യ താരമായി ശ്യാം രാജ്.

ബി ടി സി ഒ ടൂർണമെന്റിൽ 300 വിക്കറ്റും 2000 റൺസും നേടുന്ന ആദ്യ താരമായി ശ്യാം രാജ്.


ബഹ്‌റൈൻ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻറെ ടൂർണമെൻറ്കളിൽ 300 വിക്കറ്റും 2000 റൺസും എന്ന അപൂർവ ഓൾറൗണ്ടിംഗ് നേട്ടം കൈവരിക്കുന്ന ആദ്യ താരമായി സച്ചിൻ ക്രിക്കറ്റ് ക്ലബ്ബിൻറെ ശ്യാം രാജ്. ഹിദ്ദ് പ്രീമിയർ ലീഗ് – 2023 ടൂർണമെന്റിൽ ബി യു സി സി ക്രിക്കറ്റ് ടീമിനെതിരെ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തപ്പോഴാണ് ശ്യാം രാജ് ഈ നേട്ടം കൈവരിച്ചത്. ശ്യാമിന്റെ മികച്ച പ്രകടനത്തിൽ മത്സരം സച്ചിൻ ക്രിക്കറ്റ് ക്ലബ് എട്ട് വിക്കറ്റിന് വിജയിച്ചു.

ബി ടി സി ഓ ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർ അനീഷ് നായർ ശ്യാമിനു മൊമെന്റോ നൽകി ആദരിച്ചു.

Leave A Comment