BMC News Desk

തിരുവാഭരണ ഘോഷയാത്രാ ഇന്ന് ശബരിമലയിൽ എത്തും; മകരവിളക്ക് ശനിയാഴ്ച

ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങൾക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽവെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി […]
Read More

കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസിയും കാറും കൂട്ടിയടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത് എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരിൽ 4 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിച്ചു.. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.അപകടത്തിൽ 3 സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി […]
Read More

ജോഷിമഠ് നഗരം മുഴുവൻ മുങ്ങാം; ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ

ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ സംശയം തോന്നുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠം 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2022 എപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക […]
Read More

മിന്നും ജയവുമായി കേരളം’; സര്‍വീസസിനെ തോൽപ്പിച്ചത് 204 റണ്‍സിന്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ‍ർവീസസിനെതിരെ കേരളത്തിന് 204 റൺസ് വിജയം. ജലജ് സക്‌സേന എട്ട് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഇന്നിംഗ്‌‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനത്തിൽ ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136. വിക്കറ്റ് നഷ്‌ടമില്ലാതെ 20 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് തുടങ്ങിയ സര്‍വീസസിനെ തകർത്തത് ജലജ് സക്‌സേനയുടെ  ബൗളിങാണ്. സൂഫിയാന്‍ […]
Read More

ശശി തരൂരിന്റെ സന്ദര്‍ശനം; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ശശി തരൂര്‍ വിശ്വപൗരനാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ്‌ തരൂര്‍ ചെയ്യുന്നതും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു.ശശി തരൂരിനെ പോലെയുള്ളവര്‍ വിശ്വപൗരന്മാരാണ്. ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത്.ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ […]
Read More

ബഹ്‌റൈൻ പ്രതിഭ നാടക മേളക്ക് പ്രൗഡഗംഭീരമായ തുടക്കം; ആദ്യ നാടകം സുഗന്ധ

ബഹ്‌റൈൻ പ്രതിഭ ഏകദിന നാടക മേളക്ക് തുടക്കമായി .രാവിലെ കേരളസമാജത്തിന്റെ പ്രൗഡഗംഭീരമായ വേദിയിൽ പ്രതിഭ മുഹറഖ് മേഖല അവതരിപ്പിച്ച സുഗന്ധ എന്ന നാടകത്തിലൂടെ നാടകോത്സവത്തിന് കൊടിയേറിയത്. രാവിലെ മുതൽ രാത്രി വരെ നീളുന്ന നാടകോത്സവമാണ് ആസ്വാദകർക്കായി പ്രതിഭ ഒരുക്കിയിട്ടുള്ളത് . രണ്ടു മണിക്കൂർ നീളുന്ന നാല് നാടകങ്ങളാണ് ഇന്ന് ബഹ്‌റൈൻ കേരളസമാജത്തിന്റെ വേദിയിൽ ബഹ്‌റൈൻ പ്രതിഭ അരങ്ങിലെത്തിക്കുന്നത്. തുടർച്ചയായി ഒരാൾ തന്നെ രചനയും, സംവിധാനവും, ദീപവിതാനവും നിർവഹിക്കുന്ന നാല് നാടകങ്ങൾ ഒരു വേദിയിൽ തന്നെ അവതരിപ്പിക്കുന്നത് എന്ന […]
Read More

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം:ആദ്യ മത്സരം ഇന്ത്യ- സ്‌പെയിന്‍ രാത്രി 7 ന്

ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രീജേഷുണ്ട്.സ്പെയി‌നിനെതിരെ നേർക്കുനേർ കണക്കിൽ ഇന്ത്യയാണ് മുന്നിൽ. 13 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11ൽ സ്പെയിൻ ജയിച്ചു.ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഒഡിഷ ടൂര്‍ണമെന്‍റിന് വേദിയാവാന്‍ കാരണം. നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാവുന്നത്. 2018ല്‍ […]
Read More

51 ദിവസം, 3200 കിലോമീറ്റർ കപ്പൽ യാത്ര;ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയിൽ തുടക്കമാകുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.വാരണാസിയിൽ നിന്ന് ആരംഭിക്കുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര വിവിധ പൈതൃക , വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിൽ അവസാനിക്കും. 51 ദിവസം 3200 കിലോമീറ്റർ. ഗംഗ, യമുന,ഭഗീരഥി, ഹൂഗ്ലി, ബ്രഹ്‌മപുത്ര നദീകളെ തൊട്ട് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക നഗരങ്ങളെ അറിഞ്ഞുളള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര മാർച്ചിൽ അസമിലെ ദിബ്രുഗഢിലെത്തും. […]
Read More

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം; 17 പേരുടെ നില ഗുരുതരം

മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു.  നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം. താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് 45 യാത്രക്കാരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. അപകടത്തിൽ 17 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായി വാവി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]
Read More

മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്; കെ. സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു..മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 6 […]
Read More