കേരളത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ച ജനാധിപത്യ വിശ്വാസികൾക്ക് ബഹ്‌റൈൻ ഒഐസിസി നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ,ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അറിയിച്ചു.കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ജനങ്ങൾ അനുഭവിച്ച പ്രതിസന്ധികൾക്ക് പരിഹാരമായിരിക്കുകയാണ്.അഴിമതിയും, സി പി എം നേതാക്കളുടെയും, പ്രവർത്തകരുടെയും അഹന്തക്ക് ഏറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം. സർക്കാർ പണം ദൂർത്തു നടത്തി, നാട് നീളെ പരസ്യം ചെയ്യ്താലും, പുതിയ കാലഘട്ടത്തിൽ എല്ലാ ആളുകളെയും, എല്ലായിപ്പോഴും പറ്റിക്കാൻ സാധിക്കില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ജനക്ഷേമ പ്രവർത്തങ്ങളുമായി പുതിയ സർക്കാർ ഉടനെ അധികാരത്തിൽ വരും എന്നും, പ്രവാസികൾ അടക്കം സമൂഹത്തിലെ എല്ലാ ആളുകളുടെയും ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപെട്ടു.

