യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി യും ഐ ഓ സി യും സംയുക്തമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി യും ഐ ഓ സി യും സംയുക്തമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.

യു.ഡി.എഫ് വിജയം: ഐ.വൈ.സി.സി യും ഐ ഓ സി യും സംയുക്തമായി വിജയാഘോഷം സംഘടിപ്പിക്കുന്നു.


കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തെത്തുടർന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് സൽമാനിയ ബി എം സി ഹാളിൽ വച്ച് വിപുലമായ വിജയാഘോഷം നടക്കും.ഐ.വൈ.സി.സി ദേശീയ കമ്മിറ്റി ആസൂത്രണം ചെയ്ത പ്രധാന ആഘോഷ പരിപാടികൾക്ക് പുറമെ, ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബഹ്‌റൈനിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തകർ ഒത്തുചേരുകയും പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക വിജയാഹ്ലാദ സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഭരണമാറ്റത്തിലുള്ള സന്തോഷം പങ്കുവെക്കുന്നതിനായി വൈകുന്നേരം നടക്കുന്ന പ്രത്യേക ഒത്തുചേരലുകളിൽ എല്ലാ ജനാധിപത്യ വിശ്വാസികളെയും യു.ഡി.എഫ് അനുഭാവികളെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി പ്രസിഡന്റ്‌ റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രെഷറർ ഷഫീക് സൈഫുദ്ധീൻ എന്നിവർ അറിയിച്ചു.

Leave A Comment