BMC News Desk

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ആദ്യഫല പെരുന്നാൾ സമാപിച്ചു.

മനാമ.മധ്യപൂർവ ദേശത്തെ ആദ്യ ഓർത്തഡോക്സ്‌ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ സമാപിച്ചു.. ആദ്യ ഘട്ടമായി നടത്തിയ ആദ്യഫല കാഴ്ചകളുടെ സമർപ്പണം പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ നവംബർ നാലാം തീയതി കത്തീഡ്രലിൽ വെച്ചും, രണ്ടാം ഘട്ടമായി നടത്തിയ കത്തീഡ്രൽ കുടുംബ സംഗമം നവംബർ 25 ആം തീയതി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചും നടത്തപ്പെട്ടു.ഇടവക ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടും, വ്യത്യസ്തമാർന്ന പ്രോഗ്രാമ്മുകളോടും കൂടി […]
Read More

മതനേതാക്കള്‍ക്കെതിരെ കേസെടുത്തത് ശരിയായില്ല, വിഴിഞ്ഞം പദ്ധതിക്കെതിരല്ല യു.ഡി.എഫ് -കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. യു.ഡി.എഫ് പദ്ധതിക്കെതിരല്ല. മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം. ചര്‍ച്ചകളുമായി സഹകരിക്കാന്‍ യു.ഡി.എഫ് തയാറാണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല. മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More

പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ പ്രായമായില്ല; അനുമതി തേടി പതിനേഴുകാരി ഹൈകോടതിയില്‍

കൊച്ചി:അവയവ കൈമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് തൃശൂര്‍ കോലഴി സ്വദേശിയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.കരള്‍ കിട്ടാന്‍ അനുയോജ്യനായ ദാതാവിനായി ഒട്ടേറെ ശ്രമം നടത്തിയെങ്കിലും ലഭ്യമായില്ലെന്ന് ഹരജിയില്‍ പറയുന്നു. ഇനിയും കാത്തിരുന്നാല്‍ പിതാവിന്‍റെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയാണ്. തന്‍റെ കരള്‍ അനുയോജ്യമാണെന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബോധ്യമായെങ്കിലും മനുഷ്യാവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട 1994ലെ നിയമത്തിലെ വകുപ്പ് പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലാത്തത് അവയവദാനത്തിന് തടസ്സമാണ്. അതിനാല്‍, പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അനുമതി നല്‍കണമെന്നാണ് ആവശ്യം.ഇക്കാര്യത്തില്‍ മെഡിക്കല്‍ […]
Read More

കെ റെയിലിന് താല്‍കാലിക അന്ത്യം; കല്ലിടാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിവാദമായ കെ റെയില്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് പുറത്തിറക്കിയത്. സാമൂഹികാഘാത പഠനത്തിനുള്ള പുനര്‍വിജ്ഞാപനം പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനം […]
Read More

ലോകകപ്പ്: മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധം.

റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് സൗദി വിലക്കേര്‍പ്പെടുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം. ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രമാണ് തടസ്സപ്പെടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാന്‍ കാരണമെന്നാണ് അറിയുന്നത്. ടോഡ്.ടിവി എന്ന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിന്റെ ഉടമകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണ അനുമതിയുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് തന്നെയാണ്. എന്നാല്‍ ബിഇന്‍ സ്‌പോര്‍ട്‌സോ സഊദി അധികൃതരോ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല. സഊദി അറേബ്യയില്‍ ബിഇന്‍ […]
Read More

ഈജിപ്ത് പ്രസിഡന്റ് അല്‍സിസി 2023 ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും.

ന്യൂഡല്‍ഹി: 2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേ ഫത്താഫ് അല്‍ സിസി മുഖ്യാതിഥിയാകും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു ഈജിപ്ത് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്നത്.റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണക്കത്ത്, കഴിഞ്ഞമാസം നടത്തിയ കെയ്‌റോ യാത്രക്കിടെ വിദേശകാര്യമന്ത്രി ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അല്‍സിസിയുടെ അറിയിപ്പു ലഭിച്ചതായും വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുകയാണ്. […]
Read More

ഡിഫറന്റ് ആർട് സെന്ററിൽ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച (22 .11 2022 )

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ഫിസിയോതെറാപ്പി നൽകുന്നതിനായി ഡിഫറന്റ് ആർട് സെന്ററിൽ അബുദാബി കെ.എം.സി.സിയുടെ സഹകരണത്തോടെ പ്രിസം എന്ന പേരിൽ ആരംഭിക്കുന്ന തെറാപ്പി സെന്റർ ചൊവ്വാഴ്ച  രാവിലെ 11:30ന് ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. ഭിന്നശേഷി കുട്ടികളുടെ മസിലുകളുടെ ചലന ശക്തി പരിശോധിച്ച് അവയെ ബലപ്പെടുത്തിന് വേണ്ടിയുള്ള ചികിത്സാ രീതിയാണ് സെന്ററിൽ നടക്കുന്നത്. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിനായി ഡിഫറന്റ് […]
Read More

അവയവ ദാനത്തിലൂടെ 4 പേര്‍ക്ക് പുതുജീവനേകി 17കാരന്‍ അമല്‍ കൃഷ്ണ യാത്രയായി.

കൊച്ചി: (https://bahrainmediacity.com/news-portal-2/) അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവനേകി അമല്‍ കൃഷ്ണ (17) യാത്രയായി. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബര്‍ 17നാണ് തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സ്‌ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയില്‍ 22ന് പുലര്‍ചെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിക്കുകയും ചെയ്തു. സ്‌ട്രോകിനെ തുടര്‍ന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് അസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് 25ന് രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. […]
Read More

അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി.

മനാമ: അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക്‌ ബഹ്‌റൈൻ ബഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ,മുതിർന്ന അംഗം സി പി വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് ഫായിസ് അലി ബഹ്റൈനിലെത്തിയത്. സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രക്ക് നിറഞ്ഞ സ്വീകാര്യതയാണ് എല്ലാ സ്ഥലത്തുനിന്നും ലഭിക്കുന്നത് എന്ന് […]
Read More

വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതി. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് ഉള്‍പ്പടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആര്‍. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു.വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ […]
Read More