BMC News Desk

പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും ഇന്ന് (25-11-22)ന് ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും.

മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങൾ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശക്കെണിയിൽ അകപ്പെട്ടവരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും ജനകീയ സംഗമവും സെമിനാറും ഇന്ന് (നവംബർ 25ന് ) വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സഗയയിലെ ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കു൦ .ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന പലിശ വിരുദ്ധ ജനകീയ സെമിനാറിൽ പ്രവാസി സംഘടനാ നേതാക്കളും സംബന്ധിക്കും. ഐസി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വക്കേറ്റ്. വി.കെ. തോമസ് നിയമ ബോധവൽക്കരണം നടത്തും. […]
Read More

ലോക കപ്പിൽ ഇന്ന് ആരാധകര്‍ കാത്തിരുന്ന പോരാട്ടം.ബ്രസീലും, പോർച്ചുഗലും ഇറങ്ങും.

ലോകകപ്പില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന ദിവസം. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ നയിക്കുന്ന ബ്രസീലും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇന്ന് കളത്തിലിറങ്ങും. ബ്രസീലിന് സെര്‍ബിയയും പോര്‍ച്ചുഗലിന് ഖാനയുമാണ് എതിരാളികള്‍. മറ്റ് രണ്ട് മത്സരങ്ങളില്‍ ഉറുഗ്വായ് സൗത്ത് കൊറിയയേയും സ്വിറ്റ്സര്‍ലന്‍ഡ് കാമറൂണിനേയും നേരിടും. മത്സരവിവരങ്ങള്‍ പരിശോധിക്കാം. സ്വിറ്റ്സര്‍ലന്‍ഡ് – കാമറൂണ്‍ (ഗ്രൂപ്പ് ജി) തങ്ങളുടെ ആദ്യ ഏറ്റുമുട്ടലിലൂടെ ലോകകപ്പിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് സ്വിറ്റ്സര്‍‍ലന്‍ഡും കാമറൂണും. യൂറൊ കപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയതിന്റെ ആത്മവിശ്വാസം സ്വിറ്റ്സര്‍ലന്‍ഡിനുണ്ടാകും. മറുവശത്ത് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ […]
Read More

ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിന് വർണ ശബളമായ തുടക്കം.

മനാമ: ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യൻ സ്‌കൂൾ ഇസ  ടൗൺ  കാമ്പസിൽ  നടന്ന  തരംഗ്  ഗ്രാൻഡ് ഫിനാലെയിൽ  ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.   അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ  ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ  കലോത്സവത്തിൽ 1756 പോയിന്റോടെയാണ്  ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്‌സ് അപ്പ്. 1517 പോയിന്റുമായി ജെ.സി.ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സി.വി.രാമൻ ഹൗസ്  നാലാം സ്ഥാനവും കരസ്ഥമാക്കി.  കലാരത്‌ന […]
Read More

രാജ്യാന്തര സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് പന്തളം പ്രവാസി ഫോറം ആദരം നൽകി.

കേരളത്തിൽ നിന്ന് ആരംഭിച്ച് 35 രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടി ലണ്ടനിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫായിസ് ബഹറിനിൽ എത്തിയത്. തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് പന്തളം പ്രവാസി ഫോറം പ്രസിഡന്റ് ശ്രീ അജി പി ജോയ് ഫായിസിന് പൊന്നാട നൽകിയ ആദരിച്ചു. ശ്രീ ജോസ് ഡെന്നിസ് ചടങ്ങിൽ പങ്കെടുത്തു.
Read More

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ വെള്ളിയാഴ്ച്ച.

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി നടത്തപ്പെടുന്ന “കാരിറ്റസ് -2022” സംഗീത നിശ വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഡയറക്ടർ അരാഫത് നേതൃത്വം നൽകുന്ന പരിപാടിയിൽ സിയാദ് (ഇന്ത്യൻ വോയിസ്‌ ) സോണിയ (ഐഡിയ സ്റ്റാർ സിംഗർ ) സമദ് സുലൈമാൻ, ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളം, അപ്പു ജോസ് എന്നിവർ അണി നിരക്കുന്നു. റഫീഖ് […]
Read More

ഉംറ യാത്ര സംഘടിപ്പിക്കുന്നു..

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു.ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും ശേഷവും യാത്രയിലുടനീളവുമുള്ള പഠന ക്ളാസുകൾ എന്നിവ ദാറുൽ ഈമാൻ ഉംറ സംഘത്തിന്റെ പ്രത്യേകതയാണ്.  മികച്ച സൗകര്യത്തോടെ ഫാമിലികൾക്കും ബാച്ചിലേഴ്സിനും  പ്രത്യേക പരിഗണന നൽകി ആണ്  യാത്ര സംഘടിപ്പിക്കുന്നത്. ആത്മീയ ചൈതന്യത്തോടെ ഉംറ നിർവഹിക്കാനും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കുന്ന പ്രസ്തുത […]
Read More

ഡോ. സി.വി. ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു

കൊല്‍ക്കത്ത: മുന്‍ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു.ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മറ്റ് സംസ്ഥാന മന്ത്രിമാര്‍, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മേഘാലയ സര്‍ക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ല്‍ ബി.ജെ.പിയില്‍ […]
Read More

ആളുകളെ വിലകുറച്ച് കണ്ടാൽ മെസ്സിക്ക് പറ്റിയതുപോലെ ആകും ‘; തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ

കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞുവര്‍ഗീയതയ്‌ക്കെതിരായുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന […]
Read More

സൗദി ടീമിന് ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യാപിച്ച് വ്യവസായി.

റിയാദ്: ലോകകപ്പില്‍ അര്‍ജന്റീനക്കെതിരേ സൗദി അറേബ്യ ഐതിഹാസിക വിജയം നേടിയ സാഹചര്യത്തില്‍ സൗദി ടീമിന് പ്രമുഖ സൗദി വ്യവസായി അബ്ദുല്ല അല്‍ഉഥൈം ഒരു കോടി റിയാല്‍ സമ്മാനം പ്രഖ്യപിച്ചു.വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് വേണ്ടി സൗദിയില്‍ ഇന്ന് മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സല്‍മാന്‍ രാജാവ് അവധി പ്രഖ്യാപിച്ചിരിക്കയാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഅവധി നല്‍കാന്‍ രാജാവ് ഉത്തരവിട്ടത്. വിജയത്തില്‍ സൗദി ടീമിനെ രാജാവിന്‍െ്‌റ നേതൃത്വത്തില്‍ ചേര്‍ന്ന […]
Read More

മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന […]
Read More