BMC News Desk

ലോകകപ്പിൽ ഇന്ന് സഊദി-അർജൻ്റീന മത്സരം; സഊദിയിൽ ഇന്ന് ജോലി ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്*

റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ആദ്യ കളിയിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. കളികാണാൻ സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് സർക്കാർ ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ അനുമതി നൽകി കൊണ്ട് രാജകീയ ഉത്തരവിറങ്ങി. സ്വകാര്യ മേഖലയിലും പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഉച്ചക്ക് ഒരു മണിക്കാണ് സൗദി ദേശീയ ടീമിന്റെ പോരാട്ടം. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തന്നെ സൗദിയിൽ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങൾ […]
Read More

എത്ര ഉന്നതനായാലും വിഭാഗീയ നീക്കം നടത്താന്‍ അനുവദിക്കില്ല’; പ്രതിപക്ഷനേതാവ്

ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍ തയാറാക്കുന്നതെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.വിലക്ക് വിവാദത്തില്‍ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍. ഏത ഉന്നതനായാലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനവും […]
Read More

പ്രവാസികൾക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ എയർ സുവിധ രജിസ്‌ട്രേഷൻ ആവശ്യമില്ല.

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. തീരുമാനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. കൊവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്‌സിനേഷൻ കൂടിയതിനാലും ഇനി മുതൽ എയർ സുവിധ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയും പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.
Read More

ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ ധാനം നടന്നു.

കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ യൂനീക്കോ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ശ്രീ. അജീന്ദ്രൻ തന്റെ സ്വപ്ന ഭവനം യഥാർത്ഥമാക്കാനായി അതിന്റെ പ്രാരമ്പ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിരുന്നു. പക്ഷെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ആ ഉദ്യമം […]
Read More

സൈക്കിൾ യാത്രികൻ ഫായിസ് അഷ്‌റഫ്‌ അലിക്ക് ബഹറൈനിൽ ഊഷ്‌മള സ്വീകരണം ഒരുക്കി ബി കെ എസ് എഫ്.

കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ് വേ വഴി ഫായിസ് അഷറഫ് അലി ബഹ്റൈനിൽ എത്തിചേർന്നത്. ബി കെ എസ് എഫ് നേതൃത്വത്തിൽ ഫായിസിനെ സ്വീകരിക്കാൻ അവധി ദിവസമല്ലാതിരിന്നിട്ടും ശ്രീ നജീബ് കടലായി കൺവീനറായിട്ടുളള സ്വീകരണ കമ്മറ്റി ഒരുക്കുകയും ബഹ്റൈനിലെ പ്രശസ്ത മലയാളി സൈക്കിളിസ്റ്റ് ക്ളബ്ബായ റൈഡ് ഓൺ വീലിന്റെ സഹകരണത്തോടെ വിനോദ മേഘലയായ […]
Read More

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ജയം.

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോൾ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ​ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു. തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോർ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു ​മൂന്നാം മിനിറ്റിൽ ​ഗോളിനായുള്ള ആദ്യ ശ്രമം. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ […]
Read More

ലോകകപ്പ് ഫുട്‌ബോളിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തിയത്. എന്നെര്‍ വലെന്‍സിയയാണ് ഇക്വഡോറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പതിനഞ്ചാം മിനിറ്റിലാണ് ഖത്തര്‍ വല ഇക്വഡോര്‍ കുലുക്കിയത്. തുടര്‍ന്ന് 30-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി ഇക്വഡോര്‍ വരവറിയിച്ചു. ഖത്തര്‍ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍. ആദ്യ കളിയില്‍ ജയമോ സമനിലയോ നേടാന്‍ കഴിഞ്ഞാല്‍ ടീമിന് […]
Read More

കാല്‍പന്തില്‍ കണ്ണും നട്ട് ലോകം ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.

‘അഹ്‌ലൻ വ സഹ്‌ലൻ, മബ്‌റൂക്ക്’ എന്ന് അറബിയിൽ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ ദോഹ: ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ ആരംഭിച്ച വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെ 29 ദിവസം നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമായി.60,000 ത്തോളം പേരാണ് ഉദ്ഘാടന ചടങ്ങ് കാണാന്‍ എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്നത്. ‘അഹ്‌ലൻ […]
Read More

⚽ ആദ്യ റൗണ്ടിൽ പുറത്തായാലും ലഭിക്കും 74 കോടി! ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക.

ദോഹ:  കാൽപ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാൻ ഇനി കേവലം ഒന്നര മണിക്കൂർ മാത്രം. ലോകകപ്പിനെത്തുന്ന 32 ടീമുകളും അവസാന വട്ട പരിശീലനം പൂർത്തിയാക്കി. ലോകം കാത്തിരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് ദോഹയിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ വിസ്മയക്കാഴ്ചകളോടെ തുടക്കമാകും. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്.  ഉദ്ഘാടന പരിപാടികൾ അല്പ സമയത്തിനകം (രാത്രി 7.30ന്) ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ഇക്കുറി […]
Read More

ഇക്കുറി അഞ്ചുദിവസം; സ്‌കൂള്‍ കലോത്സവം ജനുവരി 3മുതല്‍, കോഴിക്കോട് വിക്രം മൈതാനം പ്രധാന വേദി.

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാവും കലോത്സവത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് എത്തുക. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുക. […]
Read More