ലോകകപ്പ് ഫുട്‌ബോളിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

  • Home-FINAL
  • Business & Strategy
  • ലോകകപ്പ് ഫുട്‌ബോളിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍

ലോകകപ്പ് ഫുട്‌ബോളിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്‍


ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍. ആതിഥേയരായ ഖത്തറിനെതിരെയുള്ള മത്സരത്തില്‍ ഇക്വഡോര്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയാണ് മുന്നിലെത്തിയത്. എന്നെര്‍ വലെന്‍സിയയാണ് ഇക്വഡോറിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പതിനഞ്ചാം മിനിറ്റിലാണ് ഖത്തര്‍ വല ഇക്വഡോര്‍ കുലുക്കിയത്. തുടര്‍ന്ന് 30-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടി ഇക്വഡോര്‍ വരവറിയിച്ചു.

ഖത്തര്‍ ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍. ആദ്യ കളിയില്‍ ജയമോ സമനിലയോ നേടാന്‍ കഴിഞ്ഞാല്‍ ടീമിന് വലിയനേട്ടമാകും. ഫെലിക്‌സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സൂപ്പര്‍ സ്‌െ്രെടക്കര്‍ അല്‍മോയ്‌സ് അലിയിലാണ്. രാജ്യത്തിനായി 42 ഗോളുകളാണ് അലി നേടിയിട്ടുള്ളത്.

തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോറിന്റെ വരവ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല. പരിശീലകന്‍ ഗുസ്താവോ അല്‍ഫറോയാണ് തന്ത്രങ്ങള്‍ മെനയുന്നത്. സൂപ്പര്‍ താരം എനര്‍ വലന്‍സിയയും മൈക്കല്‍ എസ്ട്രാഡയിലുമാണ് പ്രതീക്ഷ.

Leave A Comment