കാല്‍പന്തില്‍ കണ്ണും നട്ട് ലോകം ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.

  • Home-FINAL
  • Business & Strategy
  • കാല്‍പന്തില്‍ കണ്ണും നട്ട് ലോകം ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.

കാല്‍പന്തില്‍ കണ്ണും നട്ട് ലോകം ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.


‘അഹ്‌ലൻ വ സഹ്‌ലൻ, മബ്‌റൂക്ക്’ എന്ന് അറബിയിൽ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ

ദോഹ: ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തില്‍ ആരംഭിച്ച വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങോടെ 29 ദിവസം നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമായി.60,000 ത്തോളം പേരാണ് ഉദ്ഘാടന ചടങ്ങ് കാണാന്‍ എത്തിയത്.

ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്നത്. ‘അഹ്‌ലൻ വ സഹ്‌ലൻ. മബ്‌റൂക്ക്’. അറബിയിൽ ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്റഫാന്റിനോ ശ്രദ്ധേയമായി. ലോകകപ്പ് ഉദ്ഘാടന ചടങ്ങിലാണ് ഇൻഫാന്റിനോ അറബിയിൽ പ്രസംഗം തുടങ്ങിയത്. രണ്ടു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന പ്രസംഗം ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദിന്റെ ക്ഷണപ്രകാരം ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സാക്ഷ്യം വഹിച്ചു. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, തുർക്കി പ്രസിഡന്റ് തയ്യിപ് റെസെപ് ഉർദുഗാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ സിസി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദും എന്നിവരുൾപ്പെടെ നിരവധി രാജ്യങ്ങളുടെ നേതാക്കളുടെയും പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിൽ ദോഹയിലെ അൽ-ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.

2022 ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന് ഖത്തറിലെ തങ്ങളുടെ സഹോദരങ്ങൾക്ക് ആവശ്യമായ എല്ലാ അധിക പിന്തുണയും സൗകര്യങ്ങളും നൽകണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എല്ലാ സഊദി മന്ത്രാലയങ്ങളോടും അധികാരികളോടും സർക്കാർ ഏജൻസികളോടും ഉത്തരവിട്ടു. കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്.

 

Leave A Comment