ഇറാൻ-ഇസ്രയേൽ സംഘർഷം; രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബഹ്റൈൻ
മേഖലയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഭാഗമായി അസ്വസ്ഥമായ അന്തരീക്ഷങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും സാമൂഹിക സമാധാനം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് റാഷിദ് മുന്നറിയിപ്പ് നൽകി. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് അനാവശ്യമായ ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം പെരുമാറ്റങ്ങൾ കനത്ത നിയമനടപടികൾക്ക് ഇടയാക്കുമെന്നും ബുധനാഴ്ച ചേർന്ന ഉന്നത തല യോഗത്തിലാണ് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയത്. രാജ്യം കെട്ടിപ്പടുത്ത […]









