BMC News Desk

ഇറാൻ – ഇസ്രായേൽ സംഘർഷം: കുടുങ്ങി കിടക്കുന്ന ബഹ്റൈൻ പൗരന്മാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കാൻ ഉത്തരവിട്ട് കിരീടാവകാശി

ഇസ്രായേൽ ഇറാൻ സംഘർഷം രൂക്ഷമായതോടെ ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബഹ്‌റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, . രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി, വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്.പൗരന്മാരുടെ വേഗത്തിലുള്ള തിരിച്ചുവരവ് ക്രമീകരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായും വിദേശത്തുള്ള രാജ്യത്തിന്റെ എംബസികളുമായും ഏകോപിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് […]
Read More

സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി

തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ).വ്യക്തിഗത, സാമ്ബത്തിക വിവരങ്ങള്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് ജനങ്ങൾ മറുപടി നല്‍കുകയോ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വിവരങ്ങള്‍ പങ്കിടുകയോ ചെയ്യരുതെന്ന് ഐ.ജി.എ നിർദ്ദേശിച്ചു.ദേശീയ പോർട്ടലായ bahrain.bhലെ വിവരങ്ങള്‍ ചോർന്നുവെന്ന വാർത്തകള്‍ തെറ്റാണെന്നും ഐ.ജി.എ വ്യക്തമാക്കി. സംശയാസ്‌പദമായ സന്ദേശങ്ങള്‍ ലഭിക്കുന്നവർ 80008001 എന്ന നമ്ബറില്‍ സർക്കാർ സേവന കോണ്‍ടാക്റ്റ് സെന്‍ററുമായി ബന്ധപ്പെടണം.
Read More

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

ബഹ്റൈൻ കേരള സുന്നി ജമാഅത്ത് (ഐ.സി.എഫ്) രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ മുഹമ്മദ് ഹുസൈൻ മദനിയുടെ ഏഴാമതി ആണ്ടുദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ അനുസ്‌മരണ സദസ്സും ദുആ മജ്ലിസും സംഘടിപ്പിച്ചു. വെല്ലൂർ ബാഖിയാത്തിൽ നിന്നും മദീന യൂണിവേഴ്സിറ്റിയിൽ നിന്നും മത ബിരുദം കരസ്ഥമാക്കിയ മദനി ഉസ്‌താദ് ബഹ്റൈൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ മൂന്ന് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു. അഗാധ പാണ്ഡിത്യത്തിൻ്റെ ഉടമയും വലിയ നേതൃപാടവവും ദീർഘ വീക്ഷണവുമുള്ള പണ്ഡിതനായിരുന്നു.മനാമ സുന്നി സെന്ററിൽ നടന്ന അനുസ്മരണ സംഗമം […]
Read More

വിമൻ എക്രോസ് ബീറ്റ് ദ ഹീറ്റ് സംഘടിപ്പിച്ചു

വിമൻ എക്രോസ് എല്ലാ വർഷവും നടത്തിവരാറുള്ള ‘കടുത്ത വേനലിൽ അല്പം ആശ്വാസം ‘ ( ബീറ്റ് ദ ഹീറ്റ് )എന്ന പദ്ധതി ന്യൂ ഹൊറൈസൺ സ്‌കൂൾ ബഹ്‌റൈനുമായി ചേർന്ന് ഈ കഴിഞ്ഞ ജൂൺ 12ന് നടപ്പിലാക്കി.കൊടും ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കരുണയുടെ തണുത്ത സഹായഹസ്തം. ഉമ്മുൽ ഹസ്സം മേഖലയിലെ ഒരു വർക്ക്‌സൈറ്റിൽ വിമൻ എക്രോസ്സ് വോളന്റീർസും ന്യൂ ഹോറൈസൺ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസുകൾ, സംഭാരം, ലഘുഭക്ഷണങ്ങൾ,തൊപ്പികൾ കൂടാതെ ഹോം ബേക്കർമാർ പ്രത്യേകം […]
Read More

അതുൽ നറുകരയ്ക്ക് ബഹ്‌റൈനിൽ ഊഷ്മള സ്വീകരണം നൽകി ബഹ്‌റൈൻ പ്രതിഭ

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖലയുടെ ഉത്സവ് 2025 ന്റെ ജൂൺ 20ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ എത്തിയ അതുൽ നറുകരയെ പ്രതിഭ നേതാക്കൾ എയർ പോർട്ടിൽ സ്വീകരിച്ചു.
Read More

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം

ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു സംസാരിച്ച നേതാക്കൾ ചൂണ്ടികാട്ടി വരുന്ന പൊതു തെരഞ്ഞടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ ഭരണത്തിൽ എത്തിക്കേണ്ടത് കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു .വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ് ഭരണവും കൊണ്ട് പൊറുതി മുട്ടിയ ജനരോക്ഷം വോട്ടായി മാറുന്നതിന് തുടക്കമായിരിക്കണം […]
Read More

ഉമ്മൻ‌ചാണ്ടി അനുസ്മരണം- രക്‌തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ഇടുക്കി എംപിയും , മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റുമായ ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം, ഒഐസിസി ബഹ്‌റൈൻ ആകിടിംഗ് പ്രസിഡൻ്റ് ജവാദ് വക്കം, നാഷണൽ കമ്മറ്റി […]
Read More

രക്തദാനത്തിൽ പങ്കാളികളായ 19 സംഘടനകളെ ബിഡികെ ആദരിച്ചു

ലോക രക്തദാന ദിവസത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ 19 സംഘടനകളെ ആദരിച്ചു. ബിഡികെ യുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച ഐസിആർഎഫ്, ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ്, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഇൻ ഇന്ത്യ, കായംകുളം പ്രവാസി കൂട്ടായ്മ, വേൾഡ് മലയാളി ഫെഡറേഷൻ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ, വോയ്‌സ് ഓഫ് ട്രിവാൻഡ്രം, സയൻസ് ഓഫ് സ്പിരിച്ചാലിറ്റി, പവിഴ ദ്വീപിലെ പൊന്നാനിക്കാർ, ഗുരുദ്വാര സിംഗ് സഭ, സച്ചിൻ ക്രിക്കറ്റ് […]
Read More

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ ഉൾപ്പെടെ 20 അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു

ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ ഉൾപ്പെടെയുള്ള അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.തുര്‍ക്കി, ജോര്‍ദാൻ, പാകിസ്ഥാൻ,അൽജീരിയ, സുഡാൻ, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളടക്കം കൂട്ടായ്മയിലുണ്ട്. ആക്രമണം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.
Read More

ഇറാൻ ഇസ്രായേൽ സംഘർഷം: സ്ഥിതിഗതികൾ വിലയിരുത്തി ബഹ്‌റൈൻ ഭരണാധികാരികൾ

ഇറാൻ ഇസ്രായേൽ സംഘർഷത്തിൽ മേഖലയിലെ സുരക്ഷക്കും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുമായി ചർച്ച നടത്തി.ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ബഹ്‌റൈന്റെ ഉറച്ച പ്രതിബദ്ധത ഇരുവരും ചർച്ചയില്‍ ഉറപ്പിച്ച്‌ പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.2026-2027 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗമായി ബഹ്‌റൈൻ തെരഞ്ഞെടുക്കപ്പെട്ടതിനെ രാജാവ് സ്വാഗതം ചെയ്തു.ഉന്നത […]
Read More