BMC News Desk

കഴിവിന്റെ പരാമാവധി ചെയ്തു എന്ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സോണിയ ഗാന്ധി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ (Mallikarjun Kharge ) അഭിനന്ദിച്ച് സോണിയ ഗാന്ധി ( Sonia Gandhi) .തന്റെ പാര്‍ട്ടിയുടെ വിജയം ഇന്ത്യയുടെ വിജയത്തിന് തുല്യമാണെന്നും സോണിയ.ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു സ്ഥാനമൊഴിയുന്ന കോണ്‍ഗ്രസ് മേധാവിയുടെ പ്രസ്താവന. ‘പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജിയെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഖര്‍ഗെ ജി ഒരു അനുഭവപരിചയമുള്ള നേതാവാണ്. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ […]
Read More

മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് മന്ത്രാലയം.

റിയാദ്: മ​ൾ​ട്ടി​പ്പിൾ ഫാ​മി​ലി വി​സി​റ്റ് വി​സ ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​നാ​വി​ല്ലെന്ന് സൗദി ജ​വാ​സാ​ത്ത് അറിയിച്ചു.മ​ൾ​ട്ടി​പ്പിൾ എ​ന്‍ട്രി വി​സി​റ്റ് വി​സ പു​തു​ക്കാ​ന്‍ വി​സ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​ക​ല്‍ നി​ര്‍ബ​ന്ധ​മാ​ണ്.കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം പി​ഴ ഈ​ടാ​ക്കും. അ​തേ​സ​മ​യം, സിം​ഗ്ള്‍ എ​ന്‍ട്രി വി​സ​യാ​ണെ​ങ്കി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് എ​ടു​ത്ത് നി​ബ​ന്ധ​ന​ക​ള്‍ക്കു വി​ധേ​യ​മാ​യി അ​ബ്ശി​ര്‍ വ​ഴി പു​തു​ക്കാ​ന്‍ സാ​ധി​ക്കും. വി​സ പു​തു​ക്കാ​ന്‍ സൗദിക്കു പു​റ​ത്ത് പോ​കേ​ണ്ട​തി​ല്ലെ​ന്നും കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പാ​സ്​​പോ​ർ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ (ജ​വാ​സാ​ത്ത്) ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മാ​യ ‘അ​ബ്ശി​ര്‍’ വ​ഴി സാ​ധി​ക്കു​മെ​ന്നും സ​മൂ​ഹ […]
Read More

ഇനി ഖാർ​ഗെ നയിക്കും; കോൺ​ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. രാവിലെ പത്തരയോടെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ചാണ് ഖാര്‍ഗെ ഔദ്യോഗികമായി പദവി ഏറ്റെടുത്തത്. ഈ മാസം 17-ാം തീയതി നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7000ല്‍ അധികം വോട്ടുകള്‍ക്ക് ശശി തരൂരിനെ പരാജയപ്പെടുത്തിയാണ് ഖാര്‍ഗെ അധ്യക്ഷ പദവിയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പത്രം തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ചടങ്ങില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറി. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് […]
Read More

ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു.

ലണ്ടന്‍:  ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ പ്രധാനമന്ത്രിയായി നിയമിച്ചത്.ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നത്. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം […]
Read More

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് .ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചിരുന്നു .സെർവർ തകരാറിലായതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്സാപ്പ് പ്രവർത്തന രഹിതമായിരുന്നു .
Read More

‘വാട്സാപ്പ്’ പണിമുടക്കി ; സന്ദേശങ്ങൾ കൈമാറാൻ സാധിക്കാതെ ഉപയോക്താക്കൾ.

ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ പണിമുടക്കി.വാട്സാപ്പ് സെർവറുകൾ തകരാറിൽ. പലഭാഗങ്ങളിലും വാട്സാപ്പ് പ്രവർത്തനം നിലച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ കൈമാറാനാവുന്നില്ല. ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിക്കുകയാണിപ്പോൾ. സെർവർ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്.എന്താണ് വാട്സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സാപ്പ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. […]
Read More

സൗദിയില്‍ വ്യാപനശേഷി കൂടുതലുള്ള കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ). വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി (XBB) എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം […]
Read More

മായ കിരണിന്റെ നോവൽ “ദി ബ്രെയിൻ ഗെയിം” പുസ്‌തക പരിചയം സംഘടിപ്പിച്ചു.

ബഹ്‌റൈൻ: കുറ്റാന്വേഷണ ശ്രേണിയിൽ ഒരു മഹത്തായ നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ പുസ്തക പരിചയം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് അഭിപ്രയപ്പെട്ടു .ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി മായ കിരണിന്റെ “ദി ബ്രെയിൻ ഗെയിം” എന്ന പുസ്‌തകത്തെ കുറിച്ച് ശ്രീ ബോണി ജോസഫ് വായനക്കാരുമായി പുസ്‌തകാനുഭവം പങ്കുവെച്ചുകൊണ്ട് സംസാരിച്ചു , മലയാളത്തിൽ എഴുതിയിട്ടുള്ള ക്രൈം ഫ്രിക്ക്ഷൻ നോവലുകളിൽ , […]
Read More

പുതു ചരിത്രം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്.

ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറിയതോടെയാണ് ഋഷി സുനകിന്റെ സാധ്യത ഏറിയത്. ഇന്നലെ ഋഷി സുനകിന് 157 എം പിമാരുടെ പിന്തുണ ലഭിച്ചു. എന്നാൽ ബോറിസ് ജോൺസണ് 57 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് ബോറിസ് ജോൺസൺ പിന്മാറിയത്. മത്സരത്തിന് അനുയോജ്യമായ സമയമല്ലെന്ന് ബോറിസ് ജോൺസൺ പ്രതികരിച്ചു. കഴിഞ്ഞ തവണ അവസാന റൗണ്ടിൽ ലിസ് ട്രസിനോട് കീഴടങ്ങിയ പെനി മോർഡന്റ് ആണ് […]
Read More

ബഹ്‌റൈൻ നാളെ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും.

പ്രതിഭാസം നിരീക്ഷിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അലി അൽ-ഹജാരി നിരീക്ഷകർക്ക് മുന്നറിയിപ്പ് നൽകി.നഗ്നനേത്രങ്ങൾ കൊണ്ടോ സൺഗ്ലാസുകളിലൂടെയോ ഗ്രഹണം കാണുന്നത് റെറ്റിനയ്ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന് അൽ-ഹജാരി മുന്നറിയിപ്പ് നൽകി.അലൂമിനൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ, ശരിയായ ഫിൽട്ടർ ഉപയോഗിച്ചോ അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിച്ച് ഒരു വൈറ്റ് ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്ഷൻ ചെയ്തോ ആണ് സൂര്യഗ്രഹണം നിരീക്ഷിക്കിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്‌ച അൽ ഖുദ്‌സ് സ്ട്രീറ്റിന് അഭിമുഖമായി ഇസ ടൗൺ സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിന്റെ […]
Read More