പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു;നിരവതി പേർക്ക് പരുക്ക് ;രണ്ടു പേരുടെ നില ഗുരുതരം .
ളാഹയ്ക്ക് സമീപം ആന്ധ്രയില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. അതിവേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ബസിലുണ്ടായിരുന്ന 44 തീര്‍ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കറ്റ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. 18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റി. എല്ലാവര്‍ക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി. ഇന്നു രാവിലെയായിരുന്നു അപകടം.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ […]