കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച കേന്ദ്ര ബജറ്റ് – ബഹ്‌റൈൻ പ്രതിഭ
കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്ന് ബഹ്‌റൈൻ പ്രതിഭ.എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ ബജറ്റിൽ കാണിച്ചിട്ടുള്ളത്.ആരോഗ്യ രംഗത്തെ കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഇത്തവണയും അനുവദിച്ചിട്ടില്ല, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വിവിധ ജില്ലകളിൽ മാറി മാറി എയിംസ് ഉറപ്പ് നൽകിയത് വെറും പ്രഹസനമായി മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. എയിംസ് മാത്രമല്ല ഇന്ന് പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും വിദേശ […]









