BMC News Desk

പ്രവാസി കരുത്തിന് ആദരവ്; ‘മെയ് ഫെസ്റ്റു’മായി പ്രവാസി വെൽഫെയർ

ഗൾഫ് നാടുകളുടെ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി വെൽഫെയർ മെയ് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് പ്രവാസലോകത്ത് പണിയെടുക്കുന്ന ഓരോ തൊഴിലാളിയും ആധുനിക കാലത്തെ പോരാളികളാണെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ മെയ്ദിന സന്ദേശത്തിൽ പറഞ്ഞു. തൊഴിലിടങ്ങളിലെ അവകാശങ്ങൾക്കും അന്തസ്സുള്ള ജീവിതത്തിനുമായി ലോകമെമ്പാടുമുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലാണ് മെയ് ഒന്ന്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു അവധി ദിനമല്ല, മറിച്ച് സ്വന്തം വിയർപ്പിന്റെ വില തിരിച്ചറിയുന്നതിനും […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക.നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന സന്ദേശമുയർത്തി നടത്തുന്ന ക്യാമ്പിൽ പ്രവാസികൾക്കായി വിപുലമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.ക്യാമ്പിലെ പ്രധാന സേവനങ്ങൾ: * സൗജന്യ രക്തപരിശോധന: ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, […]
Read More

കൊല്ലം പ്രവാസി അസോസിയേഷന്‍- ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള പത്തു എരിയകളുടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മെയ് ഒന്നു മുതൽ മെയ് 31 വരെ നടക്കുന്ന സൽമാനിയ, സൽമാബാദ്, ഗുദൈബിയ, ഹാമടൗൺ, റിഫ, ബുദയ, സിത്ര, മുഹറക്ക്, ഹിദ് എന്നീ 10 ഏരിയ സമ്മേളനങ്ങള്‍ മെയ് അവസാനത്തോടുകൂടി സമാപിക്കും . തുടര്‍ന്ന് ജില്ലാ പ്രധിനിധി സമ്മേളനവും പൊതു സമ്മേളനവും ജൂണ്‍ മാസം നടക്കും. രണ്ടു വര്‍ഷം കാലാവധിയുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് സമ്മേളനങ്ങളുടെ […]
Read More

ഇൻഡിഗോ സർവീസ് പുനരാരംഭിക്കുന്നു

IndiGo മുബൈ ബഹ്റൈൻ മുംബൈ സർവീസ് മെയ് 2 ശനിയാഴ്ച്ച മുതൽ നിത്യേന സർവീസ് പുനരാരംഭിക്കുന്നു.വിമാന സർവീസുകളുടെ വിവരം മുംബൈ പുറപ്പെടുക: 20:50 ബഹറൈനിൽ എത്തുന്നത് : 21:55 ബഹ്റൈൻ പുറപ്പെടുന്നത്: 22:55 മുംബൈയിൽ എത്തുന്നത്: 5:10 (പിറ്റേന്ന്) മുംബൈയിൽ നിന്ന് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ ഇപ്പോൾ ബുക്കിംഗിന് ലഭ്യമാണ്.അവരുടെ സിസ്റ്റത്തിൽ ബുക്കിംഗ് തുടങ്ങി.തുടർന്ന് കൊച്ചി, ഹൈദരാബാദ് സർവീസ് ജൂൺ 18 മുതൽ ആരംഭിക്കുന്നു.
Read More

എ.കെ.സി.സി.യുടെ ചർച്ചാ സദസ്സ്.” ഉരുകുന്ന കേരളം.വേവുന്ന മനുഷ്യർ”!! പ്രശസ്ത സിനിമാതാരം കൃഷ്ണപ്രസാദ് വെർച്വലായി ഉദ്ഘാടനം ചെയ്യും.

ബഹ്റൈൻ എ.കെ.സി.സി.യുടെ ഗ്രീൻ ക്ലബ് കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കഠിന താപത്താൽ ഉരുകുന്ന പുതിയ കേരളത്തിന്റെ അവസ്ഥയെക്കുറിച്ചും ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു.കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സമഗ്രമായൊരു പഠനം ആവശ്യമാണെന്നും, ഇതിന്റെ ഗൗരവം പൊതുസമൂഹത്തിന്റെയും, സർക്കാരുകളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് എകെസിസിയുടെ ഗ്രീൻ ക്ലബ് ഇത്തരം ചർച്ച സംഘടിപ്പിക്കുന്നത്.ഈ വരുന്ന മെയ് രണ്ടാം തീയതി രാവിലെ 11 മണിക്ക് കലവറ ഹാളിൽ സുപ്രസിദ്ധ സിനിമ താരവും,സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് വെർച്വലായി ഉദ്ഘാടനം […]
Read More

ബഹ്‌റൈൻ നവകേരള ഉന്നയിച്ച പ്രവാസി ക്ഷേമ പെൻഷൻ നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ചു പ്രവാസി ക്ഷേമ ബോർഡ്‌

പ്രവാസി പെൻഷന് വേണ്ടിയുള്ള ലൈഫ് സർട്ടിഫിക്കറ്റ് സബ്‌മിറ്റ് ചെയ്യാനുള്ള തീയ്യതി നീട്ടിനൽകുക,നിലവിൽ ഇവിടെ നിന്നും പോസ്റ്റൽ സർവീസ് അവൈലബിൾ അല്ലാത്തതിനാൽ ഓൺലൈനിൽ അപ്ലൈ ചെയ്യാനുള്ള അവസരം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയിരുന്നത്. ഈ രണ്ട് വിഷയങ്ങളിലും അനുകൂലമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ എംബസിയിൽ നിന്നും ലഭിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിന്റെ അസൽ സ്കാൻ ചെയ്ത് അംഗത്വ നമ്പർ, ആധാർ കാർഡ് എന്നിവ സഹിതം വ്യക്തിഗത ഈമെയിലിൽ നിന്നും അയക്കാവുന്നതാണ്. ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിൽ സ്റ്റോപ്പ്‌ മെമ്മോ […]
Read More

ജിസിസി കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൗദി അറേബ്യയിലെത്തി

ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സുപ്രീം കൗൺസിൽ കൺസൾട്ടേറ്റീവ് ഉച്ചകോടിയിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് സൗദി അറേബ്യയിലെത്തി.സൗദി അറേബ്യയിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, മക്ക മേഖല ഡെപ്യൂട്ടി ഗവർണർ രാജകുമാരൻ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ജിദ്ദ മേയർ സാലിഹ് ബിൻ അലി അൽ തുർക്കി, ബഹ്‌റൈനിലെ സൗദി […]
Read More

സുരക്ഷയും പൊതു ക്രമവും ഉറപ്പാക്കുന്നതിനുള്ള ആവശ്യകതകൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികൾ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുക, അതിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, എല്ലാ പൗരന്മാർക്കും താമസക്കാർക്കും പൊതു സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകാനും സുരക്ഷയുടെയും പൊതു ക്രമത്തിന്റെയും ആവശ്യകതകൾ പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.ബഹ്‌റൈനെ ലക്ഷ്യം വച്ചുള്ള ഇറാനിയൻ പ്രവൃത്തികളെ പിന്തുണയ്ക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന, രാജ്യത്തിന്റെ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന, വിശ്വസ്തതയുടെ കടമ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഏതൊരു […]
Read More

മെയ് ദിനം ; ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ച്‌ കിരീടാവകാശിയും പ്രധാനമന്ത്രിയും

തൊഴിലാളി ദിനത്തോടനുബന്ധിച്ച് മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും 2026 മെയ് 1 വെള്ളിയാഴ്ച അവധിയായിരിക്കും . ഔദ്യോഗിക അവധി വെള്ളിയാഴ്ചയായതിനാൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മെയ് 3 ഞായറാഴ്ചയും അവധി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
Read More