ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി.ദുക്റാന തിരുനാളും,സീറോ മലബാർ സഭാദിനവും ആഘോഷിച്ചു
ബഹ്‌റൈൻ എ. കെ. സി. സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാ ദിനവും ആഘോഷിച്ചു.സമാധാനത്തിന്റെ തീരത്താണയാൻ ലോകത്തെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ രക്ഷാ നൗകയെ ഭാരതത്തിന് പരിചയപ്പെടുത്തിയ ക്രിസ്തു ശിഷ്യന്റെ ആഗമനമാണ് ദുക്റാന തിരുനാൾ എന്ന്, തിരുനാൾ ഉദ്ഘാടനം ചെയ്തു AKCC GLOBAL സെക്രട്ടറിയും, ബഹ്‌റൈൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക പറഞ്ഞു.എഡി 52 ജൂലൈ 3 ഭാരതത്തിന്റെ പുതുയുഗപ്പിറവിയായിരുന്നു എന്നും തോമാശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച ഏഴര പള്ളികൾ ക്രൈസ്തവദർശനത്തിന്റെ മഹനീയ മാതൃകകൾ ആണെന്നും തിരുനാൾ സന്ദേശത്തിൽ എ […]









