BMC News Desk

വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കു൦ ; ബുധനാഴ്ച്ച സംസ്കാരം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം കെപിസിസിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിക്കും. കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് […]
Read More

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി.1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. […]
Read More

അധികാരദണ്ഡ് കൊണ്ടുനടക്കണ്ട; കൊളോണിയൽ രീതി ഉപേക്ഷിച്ച് നാവികസേന

ന്യൂഡൽഹി: ഓഫീസർ റാങ്കിലുള്ളവർ അധികാരദണ്ഡ് കൊണ്ടുനടക്കുന്ന രീതി ഉപേക്ഷിച്ച് നാവികസേന. ബ്രിട്ടീഷ് കൊളോണിയൽ രീതികൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. യൂണിറ്റ് മേധാവികളുടെ ഓഫീസിൽ ബാറ്റൺ വയ്ക്കാനാണ് നിർദേശം. അതേസമയം ഓഫീസിൽ നടക്കുന്ന അധികാരമാറ്റച്ചടങ്ങിൽ ബാറ്റൺ കൈമാറുന്നതു തുടരും. യുദ്ധക്കപ്പലുകളിലെയും നേവൽ ബേസിലെയും കമാൻഡിംഗ് ഓഫീസർമാരും പൊലീസ്, വിജിലൻസ് തുടങ്ങിയ വകുപ്പുകളിലെ ഓഫീസർമാരുമടക്കമുള്ള മുതിർന്ന ഉദ്യോ​ഗസ്ഥർ ഇതുവരെ ബാറ്റൺ വഹിച്ചിരുന്നു. നാവികസേന ഒഴികെയുള്ള സൈനിക വിഭാ​ഗങ്ങൾ ബാറ്റൺ കൊണ്ടുനടക്കുന്നത് തുടരും. കൊളോണിയൽ ശേഷിപ്പുകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞവർഷം നാവികസേന പതാകയിൽ […]
Read More

ആലുവ കൊലപാതകം: അസഫാക്കിന്റെ പശ്ചാത്തലം തേടി അന്വേഷണസംഘം ബിഹാറിലേക്ക്

ആലുവ:ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസ്ഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പൊതുശ്മശാനത്തിൽ ഭോജ്പുരി ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാട് ഒന്നാകെ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന് യാത്രമൊഴി നൽകാനായി എത്തിയിരുന്നു. വികാരനിർഭരമായ കാഴ്ചകളാണ് ആലുവയിൽ […]
Read More

ശ്രദ്ധേയമായി ബഹ്റൈൻ തൃശ്ശൂർ കുടുംബവും,ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും ഒരുക്കിയ വടംവലി മത്സരം.

ബഹ്‌റൈൻ: അത്യധികം ആവേശകരവും ജനശ്രദ്ധയും നേടിയാണ് പവിഴദ്വീപിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബവും,പ്രമുഖ വടം വലി സംഘമായ ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ചിലെ അൽ അഹ് ലി സ്‌റ്റേഡിയത്തിൽ ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചത്.കാണികൾക്ക് ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ച വടംവലി മത്സരത്തിന്റെ ഫൈനലിൽ അരികൊമ്പൻസ് കണ്ണൂരിനോട് ബലപരീക്ഷണത്തിൽ പൊരുതി വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കളായി.കെ.എൽ 10 മലപ്പുറം ടീമാണ് മൂന്നാം സ്ഥാന൦ കരസ്ഥമാക്കിയത്. മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകരായ […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം- അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: രാവിലെ 8 മണി മുതൽ 12 മണിവരെ ഒരുക്കിയ ക്യാമ്പിൽ വോയിസ് ഓഫ് ട്രിവാന്ഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും സെക്രട്ടറി സരിത വിനോജിന്റെയും മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളുടെയും വോളന്റിസിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 330ഓളം രജിസ്ട്രേഷൻ നടക്കുകയും ചെയ്തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന് വേണ്ടിയുള്ള പ്രിവിലേജ് കാർഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് കയ്യിൽ നിന്നും സാമൂഹ്യപ്രവർത്തകനായ കെ ടി സലീം ഏറ്റു വാങ്ങി ഉത്‌ഘാടന കർമ്മം […]
Read More

കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”

ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. […]
Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികൾക്ക് ഉപയോഗപ്പെടുത്തുക. പ്രവാസി വെൽഫയർ

മനാമ: വിദേശ രാജ്യങ്ങളിൽ പലവിധ കാരണങ്ങളാൽ ദുരിതത്തിൽ അകപ്പെടുന്ന പ്രവാസികൾക്ക് സഹായവും ആശ്വാസവുമാകേണ്ട ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹതപ്പെട്ട ആളുകൾക്ക് വേണ്ടത്ര ഉപയോഗപ്പെടുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലൂടെ വ്യക്താവുന്നത്. പ്രവാസികളിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ദുരിതത്തിൽ അകപ്പെടുന്ന പ്രവാസി ഇന്ത്യക്കാർക്ക് അതത് ഘട്ടങ്ങളിൽ കാര്യക്ഷമമായി വിനിയോഗിക്കണം. പലപ്പോഴും ഫണ്ടുകൾ കിട്ടാതിരിക്കുമ്പോൾ സാമൂഹിക പ്രവർത്തകരുടെയും മറ്റ് പ്രവാസികളുടെയും കാരുണ്യത്തിന് കൈനീട്ടുന്ന ദുരവസ്ഥ മാറണം എന്ന് […]
Read More

പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം

ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം, മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം. കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് […]
Read More

പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു; പരിഹാരത്തിനായി എൺപത് പരാതികൾ.

കണ്ണൂർ: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള കേരള സർക്കാറിന്റെ പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു. കാസർകോഡ് , വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ എൺപതോളം പ്രവാസി കാര്യ പ്രശ്ന പരിഹാര കേസുകളാണ് കമ്മീഷൻ മുമ്പാകെ വന്നത്. പ്രവാസി കമ്മീഷൻ ചെയർമാൻ റിട്ടയേഡ് ജസ്റ്റിസ് പി.ഡി.രാജൻ കമ്മീഷൻ അംഗങ്ങളായ പി.എം.ജാബിർ , പീറ്റർ മാത്യു, അഡ്വ: ഗഫൂർ.പി.ലില്ലീസ് പ്രവാസി കമ്മീഷൻ സിക്രട്ടറി.എ.ഫാസിൽ എന്നിവരടങ്ങിയ കമ്മീഷനാണ് അദാലത്തിൽ സംബന്ധിച്ചത്. ഇവരെ സ്വീകരിക്കാൻ എത്തിച്ചേർന്ന മുൻ പ്രവാസി കമ്മീഷൻ അംഗം […]
Read More