കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ് പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന്
കെഎംസിസി ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ ഔദ്യോഗിക പ്രവർത്തനോദ്‌ഘാടനം ജനുവരി 30ന് മനാമ കെഎംസിസി ഹാളിൽ നടത്താൻ തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മുഖ്യാതിഥിയായി പങ്കെടുക്കും.മനാമ കെഎംസിസി ഹാളിൽ ചേർന്ന ലേഡീസ് വിങ്ങിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മാഹിറ ശമീർ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രവാസികളായ […]









