BMC News Desk

ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ വോളിബോൾ; റിഫ ജേതാക്കൾ.

ഐ.വൈ.സി.സി ബഹ്‌റൈൻ, ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റ്ൽ റിഫ ഏരിയ ജേതാക്കളും, ആതിഥേയരായ ഹിദ്ദ് – അറാദ് ഏരിയ റണ്ണേഴ്സ് അപ്പും, മൂന്നാം സ്ഥാനം ബുദയ്യ ഏരിയയും കരസ്തമാക്കി. ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ശനീഷ് സദാനന്ദൻ, വോളിബോൾ ടൂർണമെന്റ് കോഡിനേറ്റേർസായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മാലിക് […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികവും 2025 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും നടന്നു

ബഹ്റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നാലാമത് വാർഷികവും 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹനവും നടന്നു. സഗായ ബി എം സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു വി അധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരനും പത്തനംതിട്ട ജില്ലക്കാരനുമായ ബിജി തോമസ് മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പള്ളി വികാരി റവ.വർഗീസ് ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കൂടാതെ പ്രശസ്ത […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാറിൽ അഡ്വ : വി പി അബ്ദുൽ റഷീദ് പങ്കെടുക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.ഭരണഘടന ശില്പികൾ ” ഭരണഘടന പഠനം ” എന്ന വിഷയത്തിൽ കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണംനടത്തും. ഐ.വൈ.സി.സി ബഹ്‌റൈൻ ഐ ടി & മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജനുവരി 17 നു വൈകുന്നേരം 7.00 മണിക്ക് ” സൂം ” അപ്ലിക്കേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുന്നത്. വെബിനാറിലേക്ക് എല്ലാവരെയും […]
Read More

സുന്നി മജ്‌ലിസ് ഉളിയിൽ ബഹ്‌റൈൻ കമ്മിറ്റി പുന സംഘടിപ്പിച്ചു

ഉളിയിൽ സുന്നി മജ്‌ലിസ് ബഹ്‌റൈൻ കമ്മിറ്റി പുന സംഘടിപ്പിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ മജ്‌ലിസ് വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ മെമ്പറുമായ അഷ്‌റഫ്‌ സഖാഫി കാടാച്ചിറ പുന സംഘടനക്ക് നേതൃത്വം നൽകി.കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മജ്‌ലിസ് വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം പറഞ്ഞു.ഖുദൈബിയ്യ സുന്നി സെന്ററിൽ ചേർന്ന യോഗത്തിൽ മുസ്തഫ ഹാജി കണ്ണപുരം ആധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ സഖാഫി ഉളിക്കൽ സ്വാഗതവും,അഷ്‌റഫ്‌ നാറാത്ത് നന്ദിയും […]
Read More

സ്മരണാഞ്ജലി ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്

നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച അതുല്യ നാടക പ്രതിഭ ദിനേശ് കുറ്റിയിലിന്റ അനുസ്മരണ പരിപാടി “സ്മരണാഞ്‌ജലി ” എന്ന പേരിൽ പിറവി ക്രീയേഷൻസിന്റെ സംഘാടനത്തിൽ സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ കരയാവട്ടത്ത് സ്വാഗതം പറഞ്ഞു . ദീപ ജയചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ വൈസ് ചെയർമാനും, വടകര സൗഹൃദ വേദിയുടെ സ്ഥാപകനുമായ ആർ പവിത്രൻ, ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം […]
Read More

ലോസ് ഏഞ്ചൽസ് കാട്ടുതീ; മരണം പതിനാറായി;രക്ഷാപ്രവർത്തനം തുടരുന്നു

ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്സ് ഫയർ സോണിൽ നിന്നും പതിനൊന്നുപേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ചയാണ് പാലിസേഡിൽ കാട്ടുതീയാരംഭിച്ചത്, ശക്തമായ കാറ്റുവീശിയതാണ് തീ വേഗത്തിൽ പടരുന്നതിനും വലിയ ദുരന്തമായി മാറുന്നതിനും കാരണമായത്. വരും ദിവസങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പുകൾ . പ്രദേശത്ത് ഇപ്പോഴും തീ പടർന്നുകൊണ്ടിരിക്കുകയാണ്. കാലിഫോർണിയയുടെ അയൽപ്രദേശങ്ങളായ ബ്രെൻ്റ്‌വുഡ്, ബെൽ എയർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. പുതുതായി […]
Read More

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. * (1950 വരെയുള്ള ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം) * ഒന്നാം സമ്മാനം 100 ഡോളർ, രണ്ടാം സമ്മാനം 50 ഡോളർ, മൂന്നാം സമ്മാനം 25 ഡോളർ, കൂടാതെ ആകർഷണീയമായ […]
Read More

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം;തൃശൂർ സ്വദേശി പ്രദീപ് ഒമാനിൽ നിര്യാതനായി

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി.തൃശൂർ കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ നടക്കും.

ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽ വെച്ച്‌ നടക്കും.കേരള ഫുട്ബോൾ അസോസിയേഷൻ ( കെ.എഫ്.എ ബഹ്‌റൈൻ ) യുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകളടക്കം നൽകുന്നതാണ്. ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകളും, മികച്ച കളിക്കാരും മാറ്റുരക്കുന്ന മത്സരം വീക്ഷിക്കാൻ എല്ലാവരെയും സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ […]
Read More

സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ ബിസ് മാസ്റ്ററി സംഘടിപ്പിച്ചു

ബഹ്‌റൈനിലെ സംരംഭകർക്കായി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ “ബിസ് മാസ്റ്ററി” എന്ന പേരിൽ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു,മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത ബിസിനസ്‌ ട്രൈനറും ഗിന്നസ് അവാർഡ് ജേതാവുമായ ഗിന്നസ് റഷീദ് ക്ലാസുകൾ നയിച്ചു,,ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ കൺവീനവർ ഫിറോസ് നങ്ങാരത്ത് സ്വാഗതം പറഞ്ഞു . ചടങ്ങിൽ ഐ വൈ സി ഭാരവാഹികളായ അനസ് റഹീം, സൽമാനുൽ ഫാരിസ്,അബിയോൺ അഗസ്റ്റിൻ,മാധ്യമ പ്രവർത്തകനായ രാജീവ്‌ വെള്ളിക്കൊത്ത്, […]
Read More