ബിനിഷ് തോമസ് പ്രവാസലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ;യാത്രയയപ്പ് നൽകി -ഒഐസിസി.
ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസ് പ്രവാസലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനായിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷക്കാലമായി മാധ്യമം ദിനപത്രത്തിന്റെ ബഹ്‌റൈൻ ബ്യുറോയുടെ ചുമതലകൾ വഹിച്ചു വരികയായിരുന്നു ബിനിഷ് തോമസ്. സാധാരണക്കാരായ പ്രവാസികൾ ദൈനം ദിന വാർത്തകൾ അറിയുവാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാധ്യമം ദിനപത്രത്തെയാണ്. കൃത്യമായും, സത്യസന്ധമായും വാർത്തകൾ നൽകുന്നത് മൂലം പ്രവാസികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ […]









