പ്രധാനമന്ത്രി ഫ്രാന്‍സില്‍; ഊഷ്മള വരവേല്‍പ്പ്
പാരീസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി. ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് പാരിസില്‍ ലഭിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ‘ഫ്രാന്‍സില്‍ എത്തി. ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ-ഫ്രാന്‍സ് സഹകരണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ വിവിധ പരിപാടികളില്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ആശവിനിമയവുമുണ്ട്’- ഫ്രാന്‍സില്‍ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹവുമായുള്ള ആശയവിനിമയത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍, ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹകരണം […]









