ശ്രദ്ധേയമായി ബഹ്റൈൻ തൃശ്ശൂർ കുടുംബവും,ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും ഒരുക്കിയ വടംവലി മത്സരം.
ബഹ്‌റൈൻ: അത്യധികം ആവേശകരവും ജനശ്രദ്ധയും നേടിയാണ് പവിഴദ്വീപിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബവും,പ്രമുഖ വടം വലി സംഘമായ ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ചിലെ അൽ അഹ് ലി സ്‌റ്റേഡിയത്തിൽ ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചത്.കാണികൾക്ക് ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ച വടംവലി മത്സരത്തിന്റെ ഫൈനലിൽ അരികൊമ്പൻസ് കണ്ണൂരിനോട് ബലപരീക്ഷണത്തിൽ പൊരുതി വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കളായി.കെ.എൽ 10 മലപ്പുറം ടീമാണ് മൂന്നാം സ്ഥാന൦ കരസ്ഥമാക്കിയത്. മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകരായ […]









