BMC News Desk

കൈക്കൂലി: ‘പുഴുക്കുത്തുകളെ ഒറ്റപ്പെടുത്തണം’; റവന്യൂ വകുപ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം […]
Read More

കുടുംബ വിസയ്ക്ക് കര്‍ശന നിയന്ത്രണം. യു.കെ സ്വപ്‍നങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ലണ്ടന്‍ : വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തുന്നവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്‍ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്  മാത്രമായിരിക്കും ഇനി മുതല്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക. കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവര്‍മന്‍ പുതിയ എമിഗ്രേഷന്‍ നിയമങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തുകയായിരുന്നു. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകള്‍ പഠിക്കുന്നവര്‍ […]
Read More

ബഹ്‌റൈൻ നവകേരള നേഴ്സ്മാരെ ആദരിക്കുന്നു

ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ മീഡിയ സിറ്റി യുമായി സഹകരിച്ച് ബഹ്‌റൈനിലെ മുതിർന്ന നേഴ്സ്മാരെ ആദരിക്കുന്നു.”സ്നേഹസ്പർശം 2023″എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബഹറിനിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുള്ള നഴ്സുമാരെ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേരള മന്ത്രി ബിനോയ്‌ വിശ്വം മുഖ്യഥിതി ആയി ആദരിക്കുന്ന ചടങ്ങിൽ ഹസ്സൻ ഈദ് ബൊഖമ്മാസ് (ബഹ്‌റൈൻ പാർലമെന്റ് അംഗം), ഇഹ്ജാസ് അസ്‌ലം (ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി), ബത്തൂൽ മുഹമ്മദ്‌ ദാദാബായ് (ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് അംഗം) എന്നിവർ പങ്കെടുക്കു൦. കൂടാതെ ബഹ്‌റൈൻ […]
Read More

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമെന്ന് അമിത് ഷാ; ഉദ്ഘാടനം 28ന് പ്രധാനമന്ത്രി നിര്‍വഹിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 18ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ജനാധിപത്യത്തിന്റെ ചരിത്രപരമായ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. നരേന്ദ്ര […]
Read More

ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മനാമ: “ഇസ്‌ലാമും മാനവികതയും” എന്ന വിഷയത്തിൽ ദിശ സെന്റർ നടത്തിയ ക്വിസ് മൽത്സരത്തിൽ വിജയികലളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. പരസ്പരമുള്ള സൗഹൃദവും സ്നേഹവും കൂടുതൽ ഊട്ടിയുറപ്പിക്കേണ്ട സന്ദര്ഭത്തിലൂടെയാണ് മാനവരാശി കടന്നു പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലതിന്റെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പും ചിദ്രതയും ചിലർ ബോധപൂർവം വളർത്തികൊണ്ടിരിക്കുന്നു. ഇതിനെ മാനവികത നേരിടാൻ കഴിയണം. നുണകളും വെറുപ്പും പ്രചരിപ്പിക്കുന്നവർ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും സാധിക്കണം. മതങ്ങളും പ്രവാചകന്മാരും പഠിപ്പിക്കുന്നത് എല്ലാവരെയും ചേർത്തുപിടിക്കാനും […]
Read More

മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ച് ലാല്‍കെയേഴ്സ്

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെയ് ഇരുപത്തിയൊന്നിന് കാനൂ ഗാര്‍ഡനില്‍ വെച്ച് ചാഞ്ചക്കം എന്ന പേരില്‍ മഹാനടന്‍ മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷിച്ചു.ലാല്‍കെയേഴ്സ്പ്രസിഡണ്ട്.എഫ്.എം. ഫൈസല്‍,കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സെക്രട്ടറി ഷൈജു കമ്പ്രത്ത് , ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് തുടങ്ങിയ ആഘോഷ പരിപാടികളില്‍ ലാല്‍ കെയേഴ്സ് കുടുംബത്തിലെ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. അല്‍ റബീ മെഡിക്കല്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ നൗഫല്‍ അഡാട്ടില്‍ വശിഷ്ട അതിഥിയായിരുന്നു കൊല്ലം അഭി, ഷാജി സെബാസ്റ്റ്യന്‍, വിശ്വസുകേഷ് ,ആഗ്നേയ എന്നിവരുടെ […]
Read More

വ്യാജ വീഡിയോ ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു: ദേശാഭിമാനിക്ക്‌ ഏഷ്യാനെറ്റിന്റെ വക്കീൽ‌ നോട്ടീസ്‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവാർത്ത ചമച്ച കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത ദേശാഭിമാനി ദിനപ്പത്രത്തിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നോട്ടീസ്‌. തങ്ങൾക്ക്‌ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചു, ഏഷ്യാനെറ്റിന്റെ എംബ്ലം ദുരുപയോഗം ചെയ്‌തു എന്നിവയാണ്‌ ആരോപണങ്ങൾ. സിപിഐ എം സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ എന്നിവർക്കെതിരെയാണ്‌  നോട്ടീസ്‌. പത്ത്‌ കോടിരൂപ നഷ്‌ടപരിഹാരം, ദേശാഭിമാനി പത്രത്തിലും ഓൺലൈനിലും മാപ്പപേക്ഷ പ്രസിദ്ധീകരിക്കൽ എന്നിവയാണ്‌ ആവശ്യം.
Read More

സ്റ്റുഡന്റ്സ് ഫോറം – ചിൽഡ്രൻസ് ഫെസ്റ്റ് മെയ് 26ന്

സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ബഹ്റൈൻ ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് 2023 ബഹ്റൈൻ കേരളീയ സമാജത്തിൽ മെയ് 26ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി ഇതിന്റെ ഭാഗമായി കളറിംഗ്, ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങൾ ഒരുക്കും . വിവിധ സ്കൂളുകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമായി 900-ലധികം വിദ്യാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് നടക്കുന്ന മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ വൈകുന്നേരം […]
Read More

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന്

ലണ്ടൻ: 2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ജോര്‍ജി ഗോസ്പൊഡിനോവിന്റെ ടൈം ഷെല്‍ട്ടറിന് ലഭിച്ചു. ബള്‍ഗേറിയന്‍ സാഹിത്യകാരനും വിവര്‍ത്തകനുമാണ് ജോര്‍ജി ഗോസ്പൊഡിനോവ്. വിഷാദവും വിപരീതാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ അസാധ്യ നോവലാണ് ടൈം ഷെല്‍ട്ടർ എന്ന്  പുരസ്കാര സമിതി വിലയിരുത്തി. ഭൂതകാലം മറന്നുപോകുന്ന അല്‍ഷിമേഴ്സിന് ചികിത്സ വരുന്നതാണ് നേവലിന്റെ ഇതിവൃത്തം. പേരില്ലാത്ത ഒരാളിലുടെയാണ് ജോര്‍ജി ഗോസ്പൊഡിനോവ് ടൈം ഷെല്‍ട്ടര്‍ എന്ന കഥ പറയുന്നത്. ഓര്‍മകള്‍ മറഞ്ഞുപോയാല്‍ മനുഷ്യനെന്ത് സംഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവല്‍ ഉയര്‍ത്തുന്നതെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. പുരസ്കാരം നേടുന്ന […]
Read More

ഉംറ തീർഥാടനത്തിന് നിയന്ത്രണം; ജൂൺ 4 കഴിഞ്ഞാൽ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറ നിർവഹിക്കാൻ അനുമതി നൽകുക, തീർത്ഥാടകർ മദീനയിൽ എത്തിതുടങ്ങി

മക്ക: ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ജൂൺ 4 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ലന്ന് നേരെത്തെ വ്യക്ത മാക്കിയിരുന്നു. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറ നിർവഹിക്കാൻ അനുമതി നല്കുക.ഓൺലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ദുൽഖഅദ് 15 വരെ അഥവാ ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾ അവസാനിച്ച […]
Read More