നോർക്കയിലും കേരള പ്രവാസി ഷേമബോർഡിലും പ്രവാസികൾക്ക് അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യപെട്ട് പ്രവാസി ലീഗൽ സെൽ

  • Home-FINAL
  • Business & Strategy
  • നോർക്കയിലും കേരള പ്രവാസി ഷേമബോർഡിലും പ്രവാസികൾക്ക് അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യപെട്ട് പ്രവാസി ലീഗൽ സെൽ

നോർക്കയിലും കേരള പ്രവാസി ഷേമബോർഡിലും പ്രവാസികൾക്ക് അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യപെട്ട് പ്രവാസി ലീഗൽ സെൽ


തിരുവനന്തപുരം:- പ്രവാസികളെ സഹായിക്കാനായി കേരള സർക്കാരിന്റെ സംരംഭമായ നോർക്കയിലും, കേരള പ്രവാസി ഷേമബോർഡിലും അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രമേയം. പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടന ചടങ്ങിലാണ് പ്രസ്തുത പ്രമേയം അവതരിപ്പിച്ചത്‌. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡൻറ് അഡ്വ. ജോസ് ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരളത്തിലെ മുൻ ഡിജിപി യും മുഖ്യ വിവരാവകാശ കമ്മീഷണറുമായിരുന്ന ഡോ. സിബി മാത്യൂസാണ്‌ തിരുവനന്തപുരം മേഖല ഓഫീസ് ഉൽഘാടനകർമം നിർവഹിച്ചത്. പ്രമുഖ മനുഷാവകാശ പ്രവർത്തകനായ ശ്രീ. ജോയ് കൈതാരം മുഖ്യാതിഥി ആയിരുന്നു. പ്രവാസികളെ ശാക്തീകരിക്കാൻ തിരുവനന്തപുരം മേഖല ഓഫീസിനു കഴിയട്ടെ എന്ന്‌ ഡോ. സിബി മാത്യൂസ് ഐ.പി.എസ് ആശംസിച്ചു. അഡ്വ. ആർ. മുരളീധരൻ, ഡോ.സോണിയ ജോർജ്, ലത്തീഫ് തെച്ചി, ജോസഫ് അതിരുങ്കൽ, പൂവച്ചൽ ഖാദർ എന്നിവരും ആശംസകൾ നേർന്നു.

നോർക്കയിലും അതുപോലെ കേരള പ്രവാസി ഷേമബോർഡിലും അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് അഡ്വ. ആർ. മുരളീധരൻ അവതരിപ്പിച്ച പ്രമേയം തുടർനടപടികൾക്കായി മുഖ്യമന്ത്രിയ്‌ക്ക് നല്കുന്നതിനും യോഗം തീരുമാനമെടുത്തു. പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ് വിലാസം:- F2 -C, ക്യാപിറ്റോൾ സെന്റർ, സെക്രട്ടറിയേറ്റിന് എതിർവശം, തിരുവനന്തപുരം. Mob:-9562916653

Leave A Comment