ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.

  • Home-FINAL
  • Business & Strategy
  • ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ.


മ​നാ​മ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ (കി​യാ​ൽ) ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​നു​വേ​ണ്ടി സ​മ​രം​ചെ​യ്യു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കൂ​ട്ടാ​യ്മ​ക​ളോ​ട് സ​ഹ​ക​രി​ച്ച് ഗ്ലോ​ബ​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നും സം​ഘ​ട​ന​ക​ൾ​ക്ക് ആ​ലോ​ച​ന​യു​ണ്ട്. സേ​വ് ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ബ​ഹു​ജ​ന സം​ഗ​മം ജ​ന​പ്രാ​തി​നി​ധ്യം കൊ​ണ്ട് വ​മ്പി​ച്ച വി​ജ​യ​മാ​യി​രു​ന്നു.
കേരളത്തിലെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള ബഹ്റൈനിലെ വലുതും ചെറുതുമായ കൂട്ടായ്മകളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിസ്സംഗതക്കെതിരെ വലിയ രോഷമാണുണ്ടായത്. സംഗമത്തിൽ പ്രതിനിധികൾ ഉന്നയിച്ച എല്ലാ നിർദേശങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഉടൻതന്നെ ഭാവി പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് സേവ് കണ്ണൂർ ഇന്‍റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് അറിയിച്ചു. കണ്ണൂരിലേക്ക് വിദേശവിമാനങ്ങൾക്ക് സർവിസ് അനുമതി (പോയന്റ് ഓഫ് കോൾ സ്റ്റാറ്റസ്) നേടിയെടുക്കാനായി കൂട്ടായ പ്രവർത്തനം നടത്തും. കേന്ദ്ര വ്യോമയാനമന്ത്രിക്കടക്കം നിവേദനം നൽകി പ്രതിഷേധം അറിയിക്കാനാണ് ആലോചന. കിയാൽ മാനേജ്മെന്റിന് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

2018 ഡിസംബർ ഒമ്പതിന് പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ തുടക്കത്തിൽ 50 പ്രതിദിന സർവിസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവിസുകളും ഉണ്ടായിരുന്നു. ആദ്യത്തെ 10 മാസം 10 ലക്ഷം യാത്രികരുണ്ടായിരുന്ന കിയാലിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം അവഗണന മാത്രമാണ്. വിദേശ വിമാന സർവിസുകൾ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave A Comment