BMC News Desk

ചന്ദ്രനിലും ഇന്റർനെറ്റ് പദ്ധതിയുമായി നാസ

വാഷിങ്ടൻ: ചന്ദ്രനിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ . മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ പദ്ധതിയായ ആർട്ടിമിസിന്റെ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറിൽ വിജയകരമായി നിർവഹിച്ചിരുന്നു. ചന്ദ്രനും ഭൂമിക്കുമിടയിൽ ഡേറ്റ കൈമാറ്റം എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന്. എങ്കിലും സ്വകാര്യകമ്പനികളായ അക്വേറിയൻ സ്പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പദ്ധതികൾ തയാറാക്കുന്നത്. അടുത്തവർഷം നടക്കുന്ന ആർട്ടിമിസ് 2 ന്റെ പരീക്ഷണ ദൗത്യത്തിനുശേഷം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.
Read More

ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം; ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ ഈ കാലാവധിക്കുള്ളിൽ […]
Read More

ഇന്ത്യയിൽ പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. പുതിയ വില 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപയുടെ വര്‍ധനവാണുണ്ടായത്. വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില […]
Read More

28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം.

ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി. പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. കൊല്ലം മുൻസിപ്പാലിറ്റിയിലെ മീനത്തുചേരി, കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ, പാലക്കാട് തൃത്താല വരണ്ടുകുറ്റിക്കടവ്, മലപ്പുറം തിരുന്നാവായ അഴകത്തുകുളം, കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക്, സുൽത്താൻ […]
Read More

സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യ അന്തരിച്ചു

നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോ​ഗ്രാം പൊഡ്യൂസറുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. 59 വയസായിരുന്നു. സംവിധായകൻ ശ്യാമപ്രസാദാണ് ഭർത്താവ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോ​ഗസ്ഥയുമായിരുന്നു ഷീബ. അർബുദത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
Read More

ഫോർമുല വൺ കാറോട്ട മത്സര൦; ഗതാഗതം സുഗമമാക്കാൻ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി ഗതാഗത മന്ത്രാലയം

മാർച്ച് 3 മുതൽ 5 വരെ സക്കറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഫോർമുല-1 കാറോട്ട മത്സര സമയങ്ങളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നിന്നും തിരിച്ചും ഒപ്പം  ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലും  ഗതാഗതം സുഗമ മാക്കുന്നതിന് മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിന്റെ  ഡയറക്ടർ ജനറൽ  ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി ഫോർമുല-1 ലോക ചാപ്യൻഷിപ്പിന്റെ മികച്ച  വിജയത്തിനായി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങളെന്നും  അദ്ദേഹം കൂട്ടിച്ചെർത്തു . മത്സര൦ നടക്കുന്ന  മൂന്ന് ദിവസങ്ങളിലും കനത്ത ട്രാഫിക് വിന്യാസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ള  ട്രാഫിക് വിന്യാസങ്ങൾക്ക്  പുറമേ, ബിഐസിയിലേക്കുള്ള  റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനായി ട്രാഫിക് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്നും കൂടാതെ സമാപന ദിനമായ മാർച്ച് 5 ന് ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി വിവിധ റോഡുകൾ വഴി പ്രത്യേകമായി  യാത്ര അനുവദിക്കുമെന്നും ആ റോഡുകളുടെ വിവരങ്ങൾ മന്ത്രാലയം മാധ്യമങ്ങൾ വഴിയും  സോഷ്യൽ മീഡിയ വഴിയും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അറിയിച്ചു.
Read More

കൊച്ചി വരാപ്പുഴയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

കൊച്ചി: വരാപ്പുഴയിൽ പടക്കനിർമ്മാണശാലയിൽ ഉഗ്രസ്ഫോടനത്തിൽ ഒരു മരണം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. മുട്ടനകം ഈരയിൽ ഡേവിസ് (55) ആണ് മരിച്ചത്. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്‌സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന് കുട്ടികൾക്കും പരിക്കേറ്റതായാണ് ലഭ്യമായ വിവരം.വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ സ്ഥലത്ത് വൈകിട്ട് നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്രസ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.സമീപത്തെ വീട്ടിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലാക്കി
Read More

ഐ വൈ സി സി മനാമ ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം.

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന മനാമ ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ്പ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് ജയഫറലി അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് വിൻസു കൂത്തപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഐ വൈ സി സി ദേശീയ ജോ.സെക്രട്ടറി മുഹമ്മദ് ജമീൽ, ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ, ഫാസിൽ വട്ടോളി, അൻസാർ ടി […]
Read More

ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സ്നേഹ സദസ്സ് മാർച്ച് 3 ന്

മനാമ: കൈമോശം വന്നുകൊണ്ടിരിക്കുന്ന കേരളപ്പെരുമ വീണ്ടെടുക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ഐ.സി.എഫ് നടത്തി വരുന്ന സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ എന്ന ശീർഷകത്തിൽ സൽമാബാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സദസ്സ് മാർച്ച് 3 വെള്ളി ഉച്ചക്ക് ഒരു മണിക്ക് സൽമാബാദ് റൂബി ഓഡിറ്റോറിയത്തിൽ നടക്കും. സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ടി. സിദ്ദീഖ് എം.എൽ എ സ്നേഹ സദസ്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ ദഅവാ പ്രസിഡണ്ട് […]
Read More