ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സ്നേഹ സദസ്സ് മാർച്ച് 3 ന്

  • Home-FINAL
  • Business & Strategy
  • ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സ്നേഹ സദസ്സ് മാർച്ച് 3 ന്

ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സ്നേഹ സദസ്സ് മാർച്ച് 3 ന്


മനാമ: കൈമോശം വന്നുകൊണ്ടിരിക്കുന്ന കേരളപ്പെരുമ വീണ്ടെടുക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ഐ.സി.എഫ് നടത്തി വരുന്ന സ്നേഹ കേരളം കാമ്പയിനിൻ്റെ ഭാഗമായി ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ എന്ന ശീർഷകത്തിൽ സൽമാബാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സദസ്സ് മാർച്ച് 3 വെള്ളി ഉച്ചക്ക് ഒരു മണിക്ക് സൽമാബാദ് റൂബി ഓഡിറ്റോറിയത്തിൽ നടക്കും.

സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ടി. സിദ്ദീഖ് എം.എൽ എ സ്നേഹ സദസ്സ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ‘

ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ഏറെ വിശ്രുതമായ കേരളത്തിൻ്റെ പൂർവ്വകാല സൗഹ്യദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും നന്മകൾ കൂടുതൽ പ്രസരിപ്പിക്കുകയാണ് കാമ്പയിൻ പ്രവർത്തനങ്ങളിലൂടെ ഐ.സി.എഫ്. ലക്ഷ്യമിടുന്നതെന്നും, അത് കൊണ്ട് തന്നെ സമൂഹത്തിൻ്റെ നാനാദിക്കുകളിൽ നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സൽമാബാദ് സെൻട്രൽ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇത് സംബന്ധമായി ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ അബ്ദു റഹിം സഖാഫി വരവൂർ , ഉമർ ഹാജി ചേലക്കര, ഹംസ ഖാലിദ് സഖാഫി , ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ, ഹാഷിം ബദറുദ്ദീൻ, ഷഫീഖ് മുസല്യാർ, അബ്ദുൾ സലാം കോട്ടക്കൽ, ഇസ്ഹാഖ് വലപ്പാട്, അഷ്ഫാഖ് മണിയൂർ, വൈ കെ. നൗഷാദ്, ഷാജഹാൻ കെ.ബി, അഷ്റഫ് കോട്ടക്കൽ, അർഷദ് ഹാജി എന്നിവർ സംബന്ധിച്ചു.

Leave A Comment