പ്രവാസി ബാലോത്സവം വർണ്ണാഭമാക്കി പ്രവാസി വെൽഫെയർ.
മനാമ: കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും സൗഹൃദത്തിൻ്റെയും ഉത്സവാന്തരീക്ഷം ഒരുക്കി പ്രവാസി വെൽഫെയർ റിഫ സോൺ സംഘടിപ്പിച്ച പ്രവാസി ബാലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വ്യത്യസ്ത കളിമൂലകളിൽ ഒരുക്കിയ കളികളിലും പ്രസംഗം, കവിത, ഗാനം മാപ്പിളപ്പാട്ട് എന്നിവയിൽ മത്സരിക്കാനുമാണ് കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നത്.പ്രവാസി ബാലോത്സവത്തിൽ വിജയികളായവർക്കുള്ള അവാർഡ് ദാന സംഗമം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. പുതിയ തലമുറയുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജയിക്കാനും സൗഹൃദത്തിനുവേണ്ടി സംഘം ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി ബാലോത്സവങ്ങൾക്ക് […]









