യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും; ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും.
ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാൽ നഷ്ടപരിഹാരം ലഭിക്കും. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ കിട്ടും. വിദേശ യാത്രകൾക്ക് മൂന്നുവിഭാഗങ്ങളിലായാണ് തുക തിരികെ നൽകുക. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെതാണ് (ഡിജിസിഎ) നിർദേശം. വിമാനങ്ങൾ റദ്ദാക്കൽ, വിമാനങ്ങളുടെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയ്ർമെന്റിൽ (സിഎആർ) ഡിജിസിഎ ഭേദഗതി വരുത്തി. പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന […]









