തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു.
കൊച്ചി: തിരക്കഥാകൃത്തും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത്. മലയാളം സാഹിത്യത്തിൽ ബിരുദം നേടിയ ബിയാർ പ്രസാദ്, പിന്നീട് ടെലിവിഷൻ അവതാരകനായാണ് ശ്രദ്ധ നേടുന്നത്. 2003-ല്‍ മോഹൻലാൽ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന ചിത്രത്തിന്‍റെ ഗാനരചയിതാവെന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. പ്രസാദ് ആദ്യം ഗാനരചന നടത്തിയ […]









