കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

  • Home-FINAL
  • Business & Strategy
  • കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ സ്വര്‍ണവേട്ട; 68 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. ഒരു കിലോയിലധികം സ്വര്‍ണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം സ്വര്‍ണം കടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ലഗേജുകള്‍ പരിശോധിച്ചപ്പോഴും കടത്തിയ സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലുള്ള സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടിയത്.2023ലെ കരിപ്പൂരിലെ പൊലീസിന്റെ ആദ്യ സ്വര്‍ണവേട്ടയാണിത്. കഴിഞ്ഞ വര്‍ഷം 90ലധികം കേസുകളാണ് കരിപ്പൂരില്‍ മാത്രം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

Leave A Comment