ഭരണഘടനയെ അവഹേളിച്ചതിന് രാജിവച്ച മന്ത്രിയെ തിരികെ കൊണ്ടു വരുന്നത് ആദ്യം; സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കര്‍ എംപി

  • Home-FINAL
  • Business & Strategy
  • ഭരണഘടനയെ അവഹേളിച്ചതിന് രാജിവച്ച മന്ത്രിയെ തിരികെ കൊണ്ടു വരുന്നത് ആദ്യം; സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കര്‍ എംപി

ഭരണഘടനയെ അവഹേളിച്ചതിന് രാജിവച്ച മന്ത്രിയെ തിരികെ കൊണ്ടു വരുന്നത് ആദ്യം; സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് പ്രകാശ് ജാവഡേക്കര്‍ എംപി


തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍.

കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാന്‍ കുറ്റം ചെയ്തില്ലെന്ന് പറയാന്‍ സാധിക്കുന്നത്? ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യും.
സംസ്ഥാന സര്‍ക്കാര്‍ അഴിമതി മാത്രമാണ് നടത്തുന്നത്. പ്രതിപക്ഷവും ഒട്ടും മോശമല്ല. അഴിമതിയുടെ കാര്യത്തില്‍ രണ്ട് കൂട്ടരും മത്സരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പ്രകാശ് ജാവഡേക്കര്‍ ഓര്‍മ്മിപ്പിച്ചു.
പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, മുതിര്‍ന്ന നേതാക്കളായ ഒ.രാജഗോപാല്‍, കെ.രാമന്‍പിള്ള, സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.ശിവന്‍കുട്ടി, വിടി രമ, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍, എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു

 

Leave A Comment