ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം നടന്നു

ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം നടന്നു


ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം രാമത്ത് ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ കോ ഓർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ഷാജി മൂതല ഉദ്ഘാടനം ചെയ്തു. മനാമ മേഖലയിലെ വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തെ കേന്ദ്ര കമ്മിറ്റി സെക്രട്ടറി എ.കെ. സുഹൈൽ, പ്രസിഡന്റ് എൻ.കെ.ജയൻ എന്നിവർ ആശംസകൾ നേർന്നു.

മേഖല കമ്മിറ്റി ഭാരവാഹികളായി എ.വി. പ്രസന്നൻ (രക്ഷാധികാരി) അഷ്‌റഫ്‌ കുരുത്തോലയിൽ (പ്രസിഡന്റ്) ജി.എം.സുനിൽ ലാൽ ( വൈസ് പ്രസിഡന്റ്) ആർ.ഐ.മനോജ് കൃഷ്ണൻ (സെക്രട്ടറി) യു.രാജ് കൃഷ്ണൻ (ജോ.സെക്രട്ടറി) റോഷൻ ജോസഫ് (ട്രഷർ ) ജാൽവിൻ ജോൺസൺ, ടി.എസ്. സംഗീത്, ബിനോയ് ബേബി എന്നിവരെ തിരഞ്ഞെടുത്തു.

ആർ.ഐ. മനോജ് കൃഷ്ണൻ സ്വാഗതവും യു.രാജ് കൃഷ്ണൻനന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കൃസ്തുമസ്സ് – പുതുവത്സരാഘോഷം കുട്ടികളുടെ വിപുലമായ കലാപരിപാടികളോടെ നടന്നു. കുട്ടികളുടെ അറബിക് ഡാൻസും സിനിമാറ്റിക് ഡാൻസും ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.ജേക്കബ് മാത്യു, അസീസ് ഏഴാകുളം, പ്രവീൺ മേല്പത്തൂർ എന്നിവർ നേതൃത്വം നല്കി.

Leave A Comment