പാട്ടുപാടിയും നൃത്തം ചെയ്തും 100 ഭിന്നശേഷിക്കുട്ടികള്‍ കൂടി ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക്
തിരുവനന്തപുരം: പരിമിതികള്‍ ഇന്നവര്‍ക്ക് പ്രതിബന്ധമല്ല ആഘോഷമാണ്. അതാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ ഭിന്നശേഷിക്കുട്ടികള്‍ തെളിയിച്ചത്. പാട്ടപാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും 100 ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തിയത്. കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു. പുതിയ കുട്ടികളെ സ്വീകരിക്കാന്‍ അലങ്കാരങ്ങളുടെ വര്‍ണവിസ്മയമൊരുക്കാനും അവര്‍ മറന്നില്ല. ഡിഫറന്റ് ആര്‍ട് സെന്ററിലെ മൂന്നാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ഇത്തവണ കേരളത്തില്‍ […]









