ബഹ്‌റൈൻ കെഎംസിസി സോഷ്യൽ സ്‌കീം 8.75ലക്ഷം രൂപ വിതരണം ചെയ്തു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെഎംസിസി സോഷ്യൽ സ്‌കീം 8.75ലക്ഷം രൂപ വിതരണം ചെയ്തു.

ബഹ്‌റൈൻ കെഎംസിസി സോഷ്യൽ സ്‌കീം 8.75ലക്ഷം രൂപ വിതരണം ചെയ്തു.


മനാമ : ബഹ്റൈൻ കെഎംസിസി അൽ-അമാന സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട രണ്ടു പേരുടെ കുടുംബങ്ങൾക്കുള്ള 8 ലക്ഷം രൂപ ധനസഹായവും,3 പേർക്കുള്ള ചികിത്സാ സഹായവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ജില്ലാ ഏരിയ ഭാരവാഹികൾക്ക് കൈമാറി.
കെഎംസിസി അംഗങ്ങൾക്ക് ഈ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങൾ നൽകി വരുന്നു. ഇതിൽ അംഗമായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ വരെയും പ്രതിമാസം 4000 രൂപ വരെയുള്ള പെൻഷൻ പദ്ധതിയും, 25000 രൂപ വരെയുള്ള ചികിത്സാ സഹായവും അൽഅമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ പ്രധാന ആനുകൂല്യങ്ങളാണ്. കൂടാതെ മെമ്പർമാർക്ക് നാട്ടിലെയും ബഹ്‌റൈനിലെയും വിവിധ ഹോസ്പിറ്റലുകളുമായി ചേർന്നുള്ള ആനുകൂല്യങ്ങൾ ഭാവിയിൽ പദ്ധതിയുടെ ഭാഗമാകും.മനാമ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് എ. ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രെട്ടറി മുസ്തഫ കെ പി അമാന, വർക്കിങ് ചെയർമാൻ എ പി ഫൈസൽ, കൺവീനർ പി വി മൻസൂർ, ട്രഷറർ അഷ്‌റഫ് റിയ തുടങ്ങിയവരും പങ്കെടുത്തു.

Leave A Comment