BMC News Desk

തിരുവനന്തപുരത്ത് അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്ന ബുധൻ, വ്യാഴം (22 .23 ) ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത് അറ്റകുറ്റ പണികൾക്കായാണ് റൺവേ അടയ്ക്കുന്നത്.യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More

അഴിമതി അനുവദിക്കില്ല,ഭക്ഷ്യ സുരക്ഷയിൽ ജില്ലകള്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ അഴിമതി അനുവദിക്കില്ല. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതി.അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. പക്ഷെ തെറ്റായ നടപടി സ്വീകരിക്കാനും പാടില്ല. ഭക്ഷ്യ സുരക്ഷ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ മുതലുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പുറത്ത് പോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാല്‍ ഭക്ഷ്യ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് […]
Read More

ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ വൻ ഉണർവ്..

ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയിൽ വൻ ഉണർവ് രേഖപ്പെടുത്തി. 150 കോടി ദീനാറിന്റെ വരുമാനമാണ് ഈ മേഖലയില്‍നിന്ന് കഴിഞ്ഞവര്‍ഷം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നായി കഴിഞ്ഞ വര്‍ഷം 99 ലക്ഷം സന്ദര്‍ശകരാണ് ബഹ്റൈനില്‍ എത്തിയത്. 2020ല്‍ 19 ദശാംശ൦ 09 ലക്ഷം സന്ദര്‍ശകരും, 2021ല്‍ 36 ദശാംശം12 ലക്ഷം സന്ദര്‍ശകരുമാണ് ബഹ്റൈനിലെത്തിയത്. കോവിഡിന് മുമ്ബുള്ള വരുമാനത്തിന്റെ 90 ശതമാനത്തോളം നേടാനായതും മികച്ച നേട്ടമാണ്. ഖത്തറില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 1019 ശതമാനവും, ഇസ്രായേലില്‍നിന്നും 3047 ശതമാനവും റഷ്യക്കാരുടെ എണ്ണത്തില്‍ 492 […]
Read More

എം ഇ ഒ എസ് ജിയോ 2023 ബഹ്റൈനിൽ ആരംഭിച്ചു : ലോകത്തെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു

ദ മിഡിൽ ഈസ്റ്റ് കോൺഫറൻസ് ആൻഡ് എക്‌സിബിഷൻ ഫോർ ഓയിൽ ഗ്യാസ് ആൻഡ് ജിയോ സയൻസസ് , സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈൻ സെന്ററിൽ ആരംഭിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ എണ്ണ, വാതക മേഖലയ്ക്ക് […]
Read More

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യാത്രയയ്പ്പും, സ്വാഗത സമ്മളനവും നടത്തി.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മുന്ന് വർഷം വികാരിയായി സേവനം അനുഷ്ഠിച്ച റവ. ഫാ.റോജൻ രാജൻ പേരകത്തിന് സ്‌നേഹനിർഭരമായ യാത്രയയ്പ്പും, ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. ഫാ. ജോൺസ് ജോൺസന് സ്വാഗതവും വെള്ളിയാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ ക്നാനായ ഇടവകയുടെ വികാരി റവ. ഫാ. നോബിൻ തോമസിന് യാത്രയയ്പ്പും നൽകുകയുണ്ടായി. ഇടവകയുടെ വൈസ് പ്രസിഡണ്ട് മാത്യു വർക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. […]
Read More

തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസം: പ്രവാസി വെൽഫെയർ മൂന്നാംഘട്ട സഹായം കൈമാറി.

മനാമ: നൂറ്റാണ്ട് കണ്ട ഭീകര പ്രകൃതി ക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് പ്രവാസി വെൽഫയർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട സഹായം തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന കാഫ് ഹ്യുമാനിറ്റേറിയന് കൈമാറി. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ. മുഹമ്മദ് ജാസിം സയ്യാറിനാണ് സഹായം കൈമാറിയത്. നേരത്തെ പ്രവാസി വെൽഫെയർ ഹെൽപ്പ് ഡെസ്ക് വഴി ശേഖരിച്ച അവശ്യ വസ്തുക്കൾ തരംതിരിച്ച് പാക്കറ്റുകളിൽ ആക്കി തുർക്കി, സിറിയ എംബസികളിൽ എത്തിച്ചതിൻ്റെ തുടർച്ചയായാണ് […]
Read More

ഐ വൈ സി സി ഹിദ് ആരാദ് ഏരിയാ കമ്മറ്റിക്ക് പുതിയ നേതൃത്വം

ഹിദ്: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ബഹ്‌റൈൻ ) വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന ഹിദ് ആരാദ് ഏരിയാ തിരഞ്ഞെടുപ്പ് കൺവൻഷനും, മെമ്പർഷിപ് കാമ്പയിനും ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്യ്തു. ഏരിയാ പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഐ വൈ സി സി ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷററർ വിനോദ് ആറ്റിങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ദേശീയ പ്രസിഡന്റ് ബ്ലസൻ മാത്യു തിരഞ്ഞെടുപ്പ് […]
Read More

ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

മനാമ:ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഉമ്മുൽഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കിംസ് ഹെൽത്ത്‌ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദൻ ഡോ.ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസ്സിന് നേതൃത്വം നൽകി. കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അനുഷ എം. വി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.യോഗത്തിന് നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും […]
Read More

വിനോദ് വൈശാഖിയും ,രമേശ് നാരായണനും,വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന “അനക്ക് എന്തിന്റെ കേടാ”

മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത്, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ കീഴിൽ ബി എം സി പ്രൊഡക്ഷന്റെ ബാനറിൽ  ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ പ്രധാനഗാനമാണ് വിനീത് ആലപിക്കുന്നത്. പാട്ടിന്റെ റിക്കാര്‍ഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയില്‍ നടന്നു. വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിനാണ് രമേശ് നാരായന്‍ ഈണമിട്ടത്. കൂത്തുപറമ്പ് സ്വദേശികളായ പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും ഗുരുശിഷ്യന്‍മാരാണ് എന്ന പ്രത്യേകതയുമുണ്ട്. ആദാമിന്റെ […]
Read More

കെഎസ്ആർടിസിജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള സർക്കുലറിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജു.

കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള സർക്കുലറിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജു. ഈ തീരുമാനം മാനേജ്മെന്റിന്റേതാണ്. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല. ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ല. പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ […]
Read More