ജ്ഞാനപ്പാന പുരസ്കാരം വി മധുസൂദനൻ നായർക്ക്
തൃശൂർ: 2023 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വി മധുസൂദനൻ നായർക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 50,001 രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്കാരം. പൂന്താനത്തിൻ്റെ ജന്മദിനമായ ഈ മാസം 24 ന് വൈകീട്ട് അഞ്ചിന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമ്മാനിക്കും. കേരള […]









