ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ജയം.
22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി തൊടുത്ത ഗോൾ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിൽ വലയിലെത്തിയ ഗോൾ വാർ സിസ്റ്റം കവർന്നില്ലായിരുന്നെങ്കിൽ ഇക്വഡോർ നായകന് ഹാട്രിക് തികയ്ക്കാമായിരുന്നു. തുടക്കം മുതലെ മികച്ച കളി പുറത്തെടുക്കാനാണ് ഇക്വഡോർ ശ്രമിച്ചിരുന്നത്. അതിന്റെ ഫലമായിരുന്നു മൂന്നാം മിനിറ്റിൽ ഗോളിനായുള്ള ആദ്യ ശ്രമം. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ […]









