ഡോ. സി.വി. ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു
കൊല്‍ക്കത്ത: മുന്‍ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റു.ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മറ്റ് സംസ്ഥാന മന്ത്രിമാര്‍, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി എന്നിവരുടെ സാന്നിധ്യത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുത്തു.മുന്‍ ഗവര്‍ണ്ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. മേഘാലയ സര്‍ക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ല്‍ ബി.ജെ.പിയില്‍ […]









