ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ബഹ്‌റൈൻ ദേശീയദിനാഘോഷ൦ “ഇൻസ്‌പയർ” എക്സിബിഷന് വ്യാഴാഴ്ച തുടക്കമാവും. ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മനാമ: അറിവിന്റെയും വിനോദത്തിന്റെയും ഉത്സവ കാഴ്ചകളുമായ് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അവതരിപ്പിക്കുന്ന “ഇൻസ്‌പയർ” ഇൻഡോ – അറബ് കൾച്ചറൽ എക്സിബിഷൻ ഡിസംബർ 15 വ്യാഴാഴ്ച തുടക്കമാവും. സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ വിശാലമായ പവലിയനിൽ ബഹ്‌റൈൻ – അറബ് സാംസ്കാരിക തനിമയെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ഇതിലൂടെ പവിഴദ്വീപിനെ കുറിച്ചും അതിന്റെ സാംസ്കാരികത്തനിമയെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കും. ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ അൽ ദഹ്‌റാനിയുടെ […]









