ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


ബഹ്റൈനിലെ ഇന്ത്യൻഅംബാസഡർ ഹിസ് എക്സലൻസി പീയൂഷ് ശ്രീവാസ്തവ , ബഹ്‌റൈൻ ഇലക്ടിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.ഊർജമേഖലയിൽ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ മന്ത്രാലയത്തിന്റെ താൽപര്യം മന്ത്രി ഇന്ത്യൻ അംബാസഡറെ അറിയിച്ചു .വൈദ്യുതി, ജലം, ഊർജം എന്നീ മേഖലകൾ വികസിപ്പിക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ഇന്ത്യൻ അംബാസഡർ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും പീയൂഷ് ശ്രീവാസ്തവ അറിയിച്ചു.

Leave A Comment