ബി എം സി ശ്രാവണ മഹോത്സവം 2022 ഇന്ന് (സെപ്റ്റംബർ 1) 7.30 ന് തിരി തെളിയും.1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും.
മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് ഇന്ന് (സെപ്റ്റംബർ 1) വ്യാഴാഴ്ച വൈകിട്ട് 7.30 -ന് കൊടിയേറ്റത്തോടെ തുടക്കമാകുന്നു. സഗയ ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈറനിലെ ചെറുതും വലുതുമായ വിവിധസംഘടനകളും കൂട്ടായ്മകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ശ്രാവണ മഹോത്സവത്തി -ൻറെ ഉദ്ഘാടനചടങ്ങിൽ ഷെയ്ഖ് സലാ അൽജൗദർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം […]









