MBBS പരീക്ഷയിൽ ആരതിക്ക് ഉയർന്ന റാങ്ക്; പഠനചെലവിൽ ഇടപെട്ട് ആലപ്പുഴ കലക്ടർ.
ആലപ്പുഴ: എംബിബിഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവില്‍ ഇടപ്പെട്ട് ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ. ചാരുംമൂട് നൂറനാട് പുലിമേൽ തുണ്ടിൽ ഹരിദാസ്- പ്രസന്ന ദമ്പതികളുടെ മകൾ ആരതി ദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്മെന്റിൽ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്.കലക്ടറുടെ ഇടപെടലില്‍ ആരതിയുടെ പഠനച്ചെലവ് കൃഷ്ണ തേജയെ സിവിൽ സർവീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പാണ് ചെലവുകൾ ഏറ്റെടുക്കാമെന്ന് അറിയിച്ചിരിക്കുകയാണിപ്പോള്‍. കഠിനാധ്വാനത്തിനൊടുവില്‍ രണ്ടാം ശ്രമത്തില്‍ ഉയർന്ന റാങ്ക് നേടാന്‍ ആരതിക്കായി.ലോട്ടറി വിൽപനക്കാരനായ ഹരിദാസിന്റെയും […]









