BMC News Desk

അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കുവാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ട് ആര്‍ബിഐ.

ഇന്ത്യയിൽ അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകളുടെ ഉപയോഗം തടയാൻ സഹായിക്കുന്നതിന് കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കോവിഡ് വ്യാപന സമയത്ത് ഓൺലൈൻ വായ്പകൾ കൂടുതൽ ജനപ്രിയമായിരുന്നു. അനധികൃത വായ്പ നൽകുന്ന ആപ്ലിക്കേഷനുകൾക്കെതിരെ പരിശോധന ശക്തമാക്കാൻ ഇന്ത്യൻ റെഗുലേറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത പലിശ നിരക്കുകളും ഫീസും ഈടാക്കുന്നതോ അല്ലെങ്കിൽ കേന്ദ്ര ബാങ്ക് അധികാരപ്പെടുത്തിയിട്ടില്ലാത്തതോ കള്ളപ്പണം വെളുപ്പിക്കലും മറ്റ് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നതോ പോലുള്ള ആപ്പുകളുടെ വ്യാപനം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് […]
Read More

ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്‌റൈൻ എയർപോർട്ട് കമ്പനി.

ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ പുതിയ നിബന്ധനകൾ പ്രകാരം ബഹ്‌റൈൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സന്ദർശക വിസയിൽ ഉള്ളവരുടെ പക്കൽ ബഹ്‌റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന അംഗീകൃത ക്രെഡിറ്റ് കാർഡ് ഉണ്ടാകണം അല്ലാത്ത പക്ഷം അത്തരക്കാരുടെ രാജ്യത്തെ താമസത്തിന് ദിനം പ്രതി 50 ദിനാർ കൈവശമുണ്ടാകണം. കൂടാതെ ഹോട്ടലിൽ ബുക്ക് ചെയ്ത കൺഫർമേഷൻ രേഖകളോ, അല്ലെങ്കിൽ രേഖകളായി സ്വന്ത൦ സ്‌പോൺസറുടെ താമസ സ്ഥലത്തിന്റെ ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ എന്നിവ കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം സമർപ്പിക്കുകയും , […]
Read More

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു.

പ്രദം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഹിന്ദി ദിവസ് 2022′ ആഘോഷത്തിൽ പ്രശസ്ത ഇന്ത്യൻ നാടക ചലച്ചിത്ര പ്രവർത്തകരായ രാജേന്ദ്ര ഗുപ്ത, അതുൽ തിവാരി എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ഇന്ത്യയിലും ആഗോള തലത്തിലുള്ള ഇന്ത്യൻ പ്രവാസികളിലും ഹിന്ദിഭാഷയുടെ സ്ഥാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ചയുംനടന്നു.പരിപാടിയിൽ ഇന്ത്യക്കാർക്കൊപ്പം ഹിന്ദി ഭാഷാ സ്നേഹികളായ നിരവധി ബഹ്റൈൻ സ്വാദേശികളും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സംരംഭകനായ നബീൽ അജൂർ ചടങ്ങിൽ ആശംസനേർന്ന് ഹിന്ദി ഭാഷയിൽ സംസാരിച്ചപ്പോൾ ഇന്ത്യക്കാരടക്കമുള്ള […]
Read More

അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ബഹ്റെെൻ.

ബഹ്റെെൻ: രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ തിരച്ചിൽ ആരംഭിച്ച് ബഹ്റെെൻ. ബഹ്റെെൻ നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് ആണ് ഇതിന് വേണ്ടിയുള്ള പരിപാടികൾ ആരംഭിച്ചത്. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തി. പരിശോധന നടത്തുന്നതിന് ഇടയിൽ മതിയായ രേഖകൾ ഇല്ലാതെ താമസിക്കുന്ന ചിലരെ പിടിക്കൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്നാണ് റിസർച് ആൻഡ് ഫോളോഅപ്പ് […]
Read More

സക്കീർ ഹുസൈന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.

മനാമ: ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹിദ്ദ് യൂണിറ്റ് പ്രവർത്തകൻ സക്കീർ ഹുസൈന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രവാസത്തിനു വിട നൽകി,കുടുംബത്തോടൊപ്പം ചേരുന്ന സക്കീർ ഹുസൈന് സന്തോഷവും സുരക്ഷിതവുമായ ഭാവി ജീവിതത്തിനായി ഫ്രന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ആശംസിച്ചു ,പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും അറിവുകളും നനുത്ത ഓർമകളും ഫ്രന്റ്‌സ് പ്രവർത്തകരുടെ സ്നേഹവും എന്നും ഓർമയിലുണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ സക്കീർ ഹുസൈൻ പറഞ്ഞു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി […]
Read More

25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്

തിരുവനന്തപുരം: കേരള സർക്കാരിന്റെ 25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്. ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയാണ് ആ ഭാഗ്യമെത്തിയത് . പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു  പഴവങ്ങാടിയിൽ‍ […]
Read More

പൊതു ഗതാഗതത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണം; മനുഷ്യാവകാശ കമ്മീഷൻ.

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവുകൾ കർശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായി വാഹനങ്ങൾ […]
Read More

രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ചു പിടിക്കും, രമ്യ ഹരിദാസ് എം പി

മനാമ: രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച്പിടിക്കുമെന്ന്  രമ്യ ഹരിദാസ് എംപി പറഞ്ഞു. ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ “ഭാരത് ജോഡോ യാത്ര”മീറ്റ് ദി എംപി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.കൊണ്ഗ്രെസ്സ് പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ തിരിച്ച് വരുക തന്നെ ചെയ്യുമെന്നും,കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകുവാൻ സാധിക്കൂ എന്നും എംപി പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെ ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ […]
Read More

മുകേഷ് അംബാനി ഗുരുവായൂരിലെത്തി; അന്നദാനഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നല്‍കി.

തൃശ്ശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാണിക്കയായി അദ്ദേഹം 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുതവധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ‘കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി’ മുകേഷ് അംബാനി പറഞ്ഞു.ക്ഷേത്രത്തിലെത്തിയ […]
Read More

ഐ സി ആർ എഫ് തേർഷ്ട് ക്വഞ്ചേഴ്സ് 2022 വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് സമാപനമായി.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർ എഫ് ”) തേർഷ്ട് ക്വഞ്ചേഴ്സ് 2022 ടീമിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് ഇന്ന് സമാപനമായി. 2022 വേനൽക്കാലത്ത് ജോലികളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ൦ സംരക്ഷിച്ച് സുരക്ഷ ഒരുക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയിലുടെ ലക്ഷ്യം. ജൂലൈ ആദ്യ വാരം ആരംഭിച്ച ഭക്ഷണവും ജലവും ഉൾപ്പെടെയുള്ളവയുടെ വിതരണം 12-ാമത്തെ ആഴ്ചയും തുടർന്നു . മറാസിയിലെ (ദിയാർ അൽ മുഹറഖ്) വർക്ക്‌സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് ഇന്ന് (ശനിയാഴ്ച , 17 സെപ്തംബർ […]
Read More