ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്‌റൈൻ എയർപോർട്ട് കമ്പനി.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്‌റൈൻ എയർപോർട്ട് കമ്പനി.

ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്‌റൈൻ എയർപോർട്ട് കമ്പനി.


ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ പുതിയ നിബന്ധനകൾ പ്രകാരം ബഹ്‌റൈൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സന്ദർശക വിസയിൽ ഉള്ളവരുടെ പക്കൽ ബഹ്‌റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന അംഗീകൃത ക്രെഡിറ്റ് കാർഡ് ഉണ്ടാകണം അല്ലാത്ത പക്ഷം അത്തരക്കാരുടെ രാജ്യത്തെ താമസത്തിന് ദിനം പ്രതി 50 ദിനാർ കൈവശമുണ്ടാകണം.
കൂടാതെ ഹോട്ടലിൽ ബുക്ക് ചെയ്ത കൺഫർമേഷൻ രേഖകളോ, അല്ലെങ്കിൽ രേഖകളായി സ്വന്ത൦ സ്‌പോൺസറുടെ താമസ സ്ഥലത്തിന്റെ ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ എന്നിവ കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം സമർപ്പിക്കുകയും , റിട്ടേൺ ടിക്കറ്റ് എടുക്കുകയും ചെയ്തിരിക്കണമെന്നും പറയുന്നു. അതിൽ തന്നെ ഗൾഫ് എയറിന്റേതല്ല റിട്ടേൺ ടിക്കറ്റെങ്കിൽ ബഹ്‌റൈനിലെ എമിഗ്രേഷൻ പരിശോധനാ സമയത്ത് സാധുവായ ടിക്കറ്റ് നമ്പർ ഉണ്ടാകണമെന്നും പുതിയ നിബന്ധന പ്രകാരം വ്യക്തമാക്കുന്നുണ്ട്.

മലയാളികൾ അടക്കം നിരവധിപ്പേർ സന്ദർശക വിസയിൽ എത്തിയാൽ ബഹ്‌റൈനിൽ ജോലി ലഭിക്കുമെന്നതുൾപ്പെടെയുള്ള നാട്ടിലെ ചില ഏജന്റുമാരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ വഞ്ചിതരായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ എയർപോർട്ടിൽ എത്തുകയും നൂറിലധികം യാത്രക്കാർക്ക് മടങ്ങി പോകേണ്ട സാഹചര്യവും ഉണ്ടായിട്ടുമുണ്ട്.ഇത്തരം സഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ ഈ പുതിയ നീക്കം.

 

Leave A Comment