ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു.


പ്രദം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഹിന്ദി ദിവസ് 2022′ ആഘോഷത്തിൽ പ്രശസ്ത ഇന്ത്യൻ നാടക ചലച്ചിത്ര പ്രവർത്തകരായ രാജേന്ദ്ര ഗുപ്ത, അതുൽ തിവാരി എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ഇന്ത്യയിലും ആഗോള തലത്തിലുള്ള ഇന്ത്യൻ പ്രവാസികളിലും ഹിന്ദിഭാഷയുടെ സ്ഥാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ചയുംനടന്നു.പരിപാടിയിൽ ഇന്ത്യക്കാർക്കൊപ്പം ഹിന്ദി ഭാഷാ സ്നേഹികളായ നിരവധി ബഹ്റൈൻ സ്വാദേശികളും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സംരംഭകനായ നബീൽ അജൂർ ചടങ്ങിൽ ആശംസനേർന്ന് ഹിന്ദി ഭാഷയിൽ സംസാരിച്ചപ്പോൾ ഇന്ത്യക്കാരടക്കമുള്ള സദസ്സ് ഒന്നടങ്കം ആവേശഭരിതരായി.


മലയാളിയായ പ്രശസ്ത ചിതകരാൻ രാജ രവിവർമ്മയുടെ ചിത്രങ്ങളടക്കം ഓർമ്മപ്പെടുത്തി പ്രവാസി ഇന്ത്യക്കാരുടെ മനോഹരമായ പെയിൻറിങ്ങുകളും മറ്റ് കലാസൃഷ്ടികളും അടങ്ങുന്ന പ്രദർശനവും ഹിന്ദി ദിവസ് 2022′ ആഘോഷത്തിൽ കാണികളുടെ മനം കവർന്നു.ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക മേഖലകളിലെ സ്വദേശി പ്രവാസികളും ഹിന്ദി ഭാഷാ സ്നേഹികളായ നിരവധി ആളുകളും ഈ പരിപാടിയിൽ ആണി നിരന്നു.

 

Leave A Comment