BMC News Desk

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ മലയാളം മിഷൻ ബഹറിൻ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം പാഠശാല പുനരാരംഭിച്ചു.

മനാമ : ഗുരുദേവ സോഷ്യൽ സൊസൈറ്റി സൽമാനിയ കാനു ഗാർഡൻ കുമാരനാശാൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മലയാള മിഷൻ ബഹറിൻ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം പാഠശാലയുടെ പ്രവർത്തന ഉദ്ഘാടനം മലയാളം മിഷൻ ബഹറിൻ ചാപ്റ്റർ സെക്രട്ടറി ശ്രീ. ബിജു എം സതീഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. മലയാളം പാഠശാലയെക്കുറിച്ചും പാഠശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ വരുന്ന12 ആം തീയതി വെള്ളിയാഴ്ച കേരള സമാജത്തിൽ വച്ച് നടക്കുന്ന വിശ്വ മലയാളം പരിപാടിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത […]
Read More

കുട്ടികളും പഠനവും. പ്രവാസി വെൽഫെയർ എക്സ്പെർട്ട് ടോക്ക് സംഘടിപ്പിച്ചു.

മനാമ: കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുക എന്ന് പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്റഡ് സ്പീക്കറുമായ സി വി ഖലീലുറഹ്മാൻ പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ബഹറൈനിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രവാസി സെൻററിൽ സംഘടിപ്പിച്ച കുട്ടികളും പഠനവും എക്സ്പെർട്ട് ടോക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ […]
Read More

പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മെയ് 5ന് നടന്ന ക്യാമ്പിൽ  100 ൽ പരം ആളുകൾ പങ്കെടുത്ത് രക്തം ദാനം  നൽകി.ബ്ലഡ് ഡൊണേഷൻ ക്യാമ്പ്  കൺവീനർ ബിജൊ തോമസ്, റോബിൻ ജോർജ്, സുനു കുരുവിള, ജെയ്സൺ വർഗീസ് , ഷീലു വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി ബിനു പുത്തൻ പുരയിൽ, ചാരിറ്റി കോ […]
Read More

അരിക്കൊമ്പന്റെ ജീവിതം സിനിമയാവുന്നു.

ചിന്നക്കനാലിൽ അക്രമം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബി​ഗ് സ്ക്രീനിലാണ്. അരിക്കൊമ്പൻ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. അപ്പോ നമ്മുക്ക് ഒരു ഒന്നൊന്നര ചോദ്യം ഉണ്ടെന്ന് പറഞ്ഞേക്ക്. നീതിയാണ് ഭൂമിയിലെ ഏറ്റവും ശക്തി. എന്ന അടിക്കുറിപ്പിലാണ് പോസ്റ്റർ പുറത്തിറക്കിയത്. ഒരുപിടിയാനയേയും കുട്ടിയാനയേയുമാണ് പോസ്റ്ററിൽ കാണുന്നത്. സുഹൈൽ […]
Read More

പ്രശസ്ത് ആക്ടിങ്ങ് ട്രെയ്നർ സജീവ് നമ്പിയാത്ത് നയിക്കുന്ന ബി എം സി ഫിലിം സൊസൈറ്റിയുടെ ആക്ടിങ് വർക്ഷോപ്പിന് തുടക്കമായി

മുൻ വർഷം ഒരുക്കിയ ആക്ടിങ്ങ് വർക്ഷോപ്പിന്റെ ഗംഭീര വിജയത്തിന് ശേഷമാണ് ഇത് രണ്ടാം തവണ ബഹ്‌റൈൻ മീഡിയാ സിറ്റിയുടെ കീഴിലുള്ള ബി എം സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സെഗായയിലെ ബി എം സി ഹാളിൽ മെയ്‌ 5 മുതൽ മെയ്‌ 12 വരെ 5ദിവസവും ,3 ദിവസവു൦ എന്ന രീതിയിൽ രണ്ട് ആക്ടിങ്ങ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്.രണ്ടാമത്തെ ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആക്ടിങ്ങ് ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സിനിമ മേഖലയിൽ നിരവധി താരങ്ങളെ വാർത്തെടുത്ത […]
Read More

വോയ്‌സ് ഓഫ് ആലപ്പി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി രക്ഷാദാനക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാനിയയിലെ ബ്ലഡ് ബാങ്കിൽവച്ച് മെയ് 12 ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് ക്യാമ്പ് നടക്കുക. വോയ്‌സ് ഓഫ് ആലപ്പിയുടെ ചാരിറ്റി വിങ്ങിന്റെ കീഴിലെ ആദ്യ ബ്ലഡ് ഡൊണേഷൻ ക്യാമ്പാണ് നടക്കുക. ഇതിനോടകം തന്നെ മെഡിക്കൽ ക്യാമ്പുകൾ, മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം, എയർ ടിക്കറ്റ്, ദുരിതബാധിതർക്ക് ഫുഡ് കിറ്റ് തുടങ്ങിയ സഹായങ്ങൾ അംഗങ്ങൾക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ […]
Read More

ന്യുമോണിയ;ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: ന്യുമോണിയ ബാധയെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌‍സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Read More

റിയാദ് തീപിടുത്തം: മരിച്ചവരിൽ രണ്ട് മലയാളികൾ, കൂടുതൽ വിവരങ്ങൾ

റിയാദ്: സഊദിയിലെ റിയാദിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരിൽ മലയാളികൾ രണ്ട് പേർ. ഇവർ ഉൾപ്പെടെ ആറു ഇന്ത്യക്കാരാണ് ദാരുണ അപകടത്തിൽ മരണപ്പെട്ടത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. നേരത്തെ നാല് ആളുകൾ മലയാളികൾ ആണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മലയാളികൾ രണ്ട് പേർ മാത്രമാണെന്നാണ് ഒടുവിൽ സ്ഥിരീകരിച്ചത്. മറ്റു നാല് പേരിൽ രണ്ട് തമിഴ്നാട് […]
Read More

ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്നും ഹജ്ജ് തീർഥാടകരെ സൗദിയിലെ 6 വിമാനത്താവളങ്ങൾ വഴി എത്തിക്കും; സൗദിയ

ഹജ്ജ്‌ തീർഥാടകരെ ഈ വർഷം ആറു വിമാനത്താവളങ്ങൾ വഴി എത്തിക്കുമെന്ന് സൗദിയ അറിയിച്ചു. ജിദ്ദ, റിയാദ്, ദമാം, മദീന, തായിഫ്, യാമ്പു വിമാനത്താവളങ്ങൾ വഴിയാണ് തീർഥാടകരെ രാജ്യത്തെത്തിക്കുക. ലോകത്തെ 100 വിമാനത്താവളങ്ങളിൽ നിന്ന് ഹജ് തീർഥാടകരെ പുണ്യഭൂമിയിലെത്തിക്കും. സഊദിയ ഗ്രൂപ്പിനു കീഴിലെ സൗദിയ, ഫ്‌ളൈ അദീൽ, സൗദിയ പ്രൈവറ്റ് ഏവിയേഷൻ എന്നീ മൂന്നു വിമാന കമ്പനികൾ വഴി ലോക രാജ്യങ്ങളിൽ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീർഥാടകർക്ക് ഇത്തവണത്തെ ഹജിന് സൗദിയ യാത്രാ സൗകര്യം നൽകും.സൗദിയ ഗ്രൂപ്പിനു […]
Read More

ദിശ മലയാളം പാഠശാല അഡ്മിഷൻ ആരംഭിച്ചു

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന “ദിശ” മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവാസി മലയാളികളുടെ മക്കളുടെ മാതൃഭാഷാ പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് മലയാളം മിഷൻ ആണ്. ഇതിന്റെ ബഹ്‌റൈൻ ചാപ്റ്ററിന്റെ മേൽനോട്ടത്തിലുള്ള പഠന കേന്ദ്രമാണ് ദിശ മലയാളം പാഠശാല. മെയ്‌ മൂന്നാം വാരം മുതലാണ് ക്ലാസുകൾ ആരംഭിക്കുക. നിലവിൽ മുല്ല, കണിക്കൊന്ന ഒന്നും രണ്ടും, സൂര്യകാന്തി ഒന്നും രണ്ടും ക്ലാസുകളിലേക്കാണ് അഡ്മിഷൻ നൽകുന്നത്. […]
Read More